ഐസിസി ടി20 ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വിജയം നേടിയ തോടുകൂടി ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ മോർഗൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ആയ മഹേന്ദ്രസിംഗ് ധോണിയെയും മുൻ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഖർ അഫ്ഗാനെയും പുറകിലാക്കികൊണ്ടാണ് മോർഗൺ ചരിത്രനേട്ടം നേടിയിരിക്കുന്നത്. ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ ജോസ് ബട്ലർ നേടിയ സെഞ്ച്വറിയുടെ മികവിലാണ് ഇംഗ്ലണ്ട് 26 റൺസ്കൾക്ക് വിജയിച്ചിരിക്കുന്നത്.
67 പന്തിൽ ആറ് ഫോറും ആറ് സിക്സറുമടക്കം പുറത്താകാതെ 101 റൺസ് നേടിയിരുന്നു ബട്ട്ലർ. ബട്ട്ലർക്കൊപ്പം 40 റൺസ് നേടി ഓയിൻ മോർഗനും മികവുപുലർത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 164 റൺസ് വിജയലക്ഷ്യമാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാൽ ശ്രീലങ്കയ്ക്ക് 19 ഓവറിൽ 137 റൺസ് എടുക്കുന്നതിന് മാത്രമേ സാധിച്ചുള്ളൂ തുടർന്ന് പത്ത് വിക്കറ്റുകളും നഷ്ടമായി ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു. ടി 20 മത്സരത്തിൽ ഇംഗ്ലണ്ട് വിജയത്തിന്റെ നിറവിൽ തുടരുകയാണ്.
ശ്രീലങ്കക്കെതിരെ നടന്ന വാശിയേറിയ പോരാട്ടത്തിൽ വിജയം സ്വന്തമാക്കിയ തോടുകൂടി അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും കൂടുതൽ വിജയം നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോഡാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓയിൻ മോർഗന്റെ ക്യാപ്റ്റൻസിയിൽ ടി20 മത്സരത്തിൽ ഇംഗ്ലണ്ട് നേടുന്ന 43മത് വിജയമാണിത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി നയിച്ച 72 മത്സരങ്ങളിൽ 42 മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലെത്തിച്ചു കൊണ്ട് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ഈ ലോകകപ്പിലെ നമീബിയ ക്കെതിരായ മത്സരത്തോടെ കൂടി വിരമിച്ച അസ്കർ അഫ്ഗാൻ അഫ്ഗാനിസ്ഥാനിൽ താൻ നയിച്ച 52 മത്സരങ്ങളിൽ 42 മത്സരങ്ങളിലും വിജയം കരസ്ഥമാക്കി റെക്കോർഡ് നേടിയിരുന്നു. ഇരുവരെയും പുറകിൽ ആക്കി കൊണ്ടാണ് മോർഗൺ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ലോകകപ്പിലെ തുടർച്ചയായ നാലാമത്തെ വിജയമാണ് ഇംഗ്ലണ്ട് ഷാർജയിൽ കുറിച്ചിരിക്കുന്നത്. നവംബർ ആറിന് സൗത്താഫ്രിക്കക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം.