February 5, 2023

ലോകകപ്പിൽ ഇന്ത്യയുടെ മോശമായ പ്രകടനത്തെ വിശകലനം ചെയ്ത് തുടർന്നടിച്ച് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ

യുഎഇയിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ട്വന്റി 20 മത്സരത്തിൽ. ഇന്ത്യയ്ക്ക് നേരിടേണ്ടിവന്ന കടുത്ത പരാജയങ്ങൾ സെമി ഫൈനലിൽ ലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തിന് ശക്തമായ മങ്ങലേൽപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനുമായി നടന്ന മത്സരത്തിൽ 10 വിക്കറ്റുകൾ പരാജയപ്പെടുന്ന ഇന്ത്യ പിന്നീട് കിവീസിനെതിരെ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റുകൾക്കും പരാജയപ്പെട്ടിരുന്നു. ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിൽ വിശകലനം ചെയ്ത അഭിപ്രായം അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.

ന്യൂസിലൻഡിനെതിരായി നടന്ന പ്രകടനത്തെ ആസ്പദമാക്കിയാണ് സച്ചിൻ ടെണ്ടുൽക്കർ ചില ആശങ്കകൾ പ്രകടിപ്പിച്ചത്. ഒരു കാര്യമാണ് പ്രധാനമായും എന്റെ ശ്രദ്ധയില്‍ പെട്ടത്. തങ്ങളുടെ ബോളുകള്‍ വ്യത്യസ്ത കലര്‍ത്തി എറിയുന്ന (ഗൂഗ്ലി, ടോപ് സ്പിന്‍, ഫ്‌ലിപ്പര്‍) ലെഗ് സ്പിന്നര്‍മാര്‍ക്ക് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് സ്പിന്നറായ ഇഷ് സോദി വളരെ മികച്ച പ്രകടനമാണ് നടത്തിയത്.

മിച്ചല്‍ സാറ്റ്‌നര്‍ അദ്ദേഹത്തിന് പിന്തുണയും നല്‍കി. ഇരുവരും എട്ട് ഓവറില്‍ നല്‍കിയത് കേവലം 32 റണ്‍സ് മാത്രമാണ്. മത്സരത്തിന്റെ ഗതി നിര്‍ണയിക്കാന്‍ അവര്‍ക്കായി എന്ന് പറയാം. ഈ മേഖലയാണ് നാം മെച്ചപ്പെടുത്തേണ്ടതെന്ന് തോന്നുന്നു സച്ചിന്‍ അഭിപ്രായപ്പെട്ടു. ബോളര്‍മാരുടെ പ്രകടനത്തേയും മുന്‍ താരം വിലയിരുത്തി. ചെറിയ വിജയലക്ഷ്യം പ്രതിരോധിക്കുമ്പോള്‍ ആദ്യ ആറ് ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ എങ്കിലും നേടണം. നമ്മള്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയില്ല.

ജസ്പ്രിത് ബുംറ ഒരു വിക്കറ്റ് നേടിയെങ്കിലും മത്സരത്തില്‍ സ്വാധീനം ചെലുത്താനായില്ല. മിസ്റ്ററി സ്പിന്നറായ വരുണ്‍ ചക്രവര്‍ത്തിയാണ് ആദ്യ ഓവറുകള്‍ എറിഞ്ഞത്. അദ്ദേഹത്തിനെതിരെ ന്യൂസിലന്‍ഡ് ബാറ്റര്‍മാര്‍ സമ്മര്‍ദത്തിലായിരുന്നെങ്കില്‍ നമുക്ക് വിക്കറ്റ് ലഭിക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. പക്ഷെ അത് നടന്നില്ല, സച്ചിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *