സൂപ്പർ 12 റൗണ്ടിൽ ആകെ നടന്ന പത്ത് മത്സരങ്ങളിൽ ഒൻപതിലും വിജയം കരസ്ഥമാക്കിയത് രണ്ടാമത് ബാറ്റ് ചെയ്ത ടീം ആയിരുന്നു. എട്ടു മത്സരങ്ങളിലും ടോസ് നേടിയ ടീം ഫീൽഡിങ് തിരഞ്ഞെടുക്കുകയാണ് ചെയ്തത്. രണ്ടാമത് ബോൾ ചെയ്യുന്ന ടീമിനെ കാത്തിരിക്കുന്നത് യുഎഇ വൈകുന്നേരം ഉണ്ടാകുന്ന മഞ്ഞുവീഴ്ചയെ തുടർന്ന് നനയുന്ന പിച്ചാണ്. മഞ്ഞുവീഴ്ചയെ തുടർന്ന് ഉണ്ടാകുന്ന നനവ് ബൗളിംഗിന് ദുഷ്കരമായി ബാധിക്കുന്നു.
ബോൾ സ്വിങ് ചെയ്യാനും ടേൺ ചെയ്യാനും കഴിയാതെ ബൗളർമാർ കഷ്ടം അനുഭവിക്കുമ്പോൾ ബാറ്റിംഗ് ടീമിന് ആ സാഹചര്യം കൃത്യമായി മുതലെടുക്കാൻ സാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് ടോസ് നേടുന്ന ക്യാപ്റ്റൻ വളരെ വ്യക്തമായി തന്നെ ഫീൽഡിങ് തിരഞ്ഞെടുക്കുന്നത്. യുഎഇയിലെ മഞ്ഞുവീഴ്ച കഴിഞ്ഞ മാസത്തെ മത്സരങ്ങളിൽ രണ്ടാമത് ബാറ്റ് ചെയ്ത ടീമുകൾക്ക് അനുഗ്രഹമായിരുന്നു. നനഞ്ഞ ഫീൽഡിൽ പന്തിനെ മിനുസം വർദ്ധിക്കുന്നതാണ് കാരണം.
തന്മൂലം ബൗളർക്ക് ഗ്രിപ്പ് നഷ്ടപ്പെടുന്നു അതുകൊണ്ടുതന്നെ ആവശ്യാനുസരണം ബോളിനെ സിംഗ് ചെയ്യുന്നതിനും ടേൺ ചെയ്യുന്നതിനും സാധിക്കാതെ വരുന്നു ഇത് സ്പിന്നർമാരെ വളരെ വ്യക്തമായി ബാധിക്കുകയും ചെയ്യുന്നു. ഫുൾലെങ്ത്ത് പന്തുകൾ എറിയാനും യോർക്കറുകൾ എറിയാനും ഫേസർമാർക്കും ബുദ്ധിമുട്ട് നേരിടേണ്ടതായിവരുന്നു. അതുകൊണ്ടുതന്നെ ഈ പന്തുകളിൽ അനായാസം സ്കോർ ചെയ്യുന്നതിന് ബാറ്റ്സ്മാന്മാർക്ക് സാധിക്കുന്നു.
ടോസ് നഷ്ടമായതിനെ തുടർന്ന് രണ്ടാമത് ബോൾ ചെയ്യേണ്ടിവന്ന ഇന്ത്യൻ ടീമിന്റെ അവസ്ഥ നമ്മൾ കണ്ടതാണല്ലോ. യോർക്കറുകൾ എറിയാൻ സാധിക്കാതെ ബുംറയും ടേൺ ചെയ്യാൻ സാധിക്കാതെ ഭുവനേശ്വർ കുമാറും നിരാശപ്പെട്ടപ്പോൾ വരുൺ ചക്രവർത്തിയും ജഡേജയ്ക്കും പന്ത് കൊണ്ട് മികച്ച പ്രകടനങ്ങൾ കാണിക്കാൻ കഴിഞ്ഞില്ല. ഈർപ്പമുള്ള പിച്ചിൽ ഇന്ത്യൻ ബൗളിംഗ് മൂക്കുകുത്തി വീണു. മറ്റുടീമുകളുടെ പരാജയത്തിന് പിന്നിലും ഇതുതന്നെയാണ് കാരണം.