January 29, 2023

വനിതാ ബിഗ്ബാഷ് ടി 20യിൽ തിളങ്ങിക്കൊണ്ട് ഇന്ത്യൻ താരങ്ങളായ ഹർമൻപ്രീതും ദീപ്തിയും

ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ട്വന്റി20 ചാമ്പ്യൻഷിപ്പിൽ ഓൾറൗണ്ട് പ്രകടനം കാഴ്ചവെച്ചു കൊണ്ട് ഇന്ത്യൻ താരങ്ങളായ ഹർമൻ പ്രീത് കൗറും ദീപ്തി ശർമയും. ഇന്ത്യൻ വനിതാ ട്വന്റി20 ടീം ക്യാപ്റ്റനായ ഹർമൻപ്രീത് കൗറിന്റെ മികവിലാണ് മെൽബൺ റെനഗെയ്ഡ്സ് ആറ് വിക്കറ്റ്കൾക്ക് അഡ്ലേയ്ഡ് സ്ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഇന്ത്യൻ വനിത ടീമിനെ മികച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ. മികച്ച ക്യാപ്റ്റൻസി മികവുള്ള ഹർമൻപ്രീതിന്റെ നിരവധി വിജയഗാഥകൾ നാം മുൻപും കേട്ടിട്ടുണ്ട്.

കളിച്ച മത്സരങ്ങളിലെല്ലാം നല്ല പ്രകടനം കാഴ്ച വച്ചിട്ടുള്ള ഹർമൻ പ്രീത് അഡ്‌ലൈഡ് സ്ട്രൈക്കേഴ്സിനെ മറികടക്കുന്നതിനായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഓഫ് സ്പിൻ ബോളിങ്ങിലും കൂടെ തിളങ്ങിയ ഹർമൻ പ്രീത് മത്സരത്തിൽ നിർണായകമായ രണ്ട് വിക്കറ്റുകൾ കരസ്ഥമാക്കിയിരുന്നു. തുടർന്ന് ബാറ്റിംഗിൽ 46 പന്തുകളിൽ 73 റൺസാണ് നേടിയത്. ഇന്ത്യൻ ബാറ്റർ ആയ ജമീമ റോഡ്രിഗസ് 16 പന്തുകളിൽ 27 റൺസ് നേടിക്കൊണ്ട് മെൽബണിലെ വിജയത്തിന് കാരണക്കാരായി.

സിഡ്‌നി തണ്ടേഴ്‌സും ഹൊബാർട്ട് ഹരിക്കെയിൻസും തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ ആണ് ദീപ്തി സിഡ്നി തണ്ടർ വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ആ മത്സരത്തിൽ 20 റൺസും മൂന്ന് വിക്കറ്റും നേടിക്കൊണ്ട് സിഡ്നി തണ്ടേഴ്സിന്റെ വിജയത്തിൽ ദീപ്‌തി വലിയപങ്കുവഹിച്ചിരുന്നു. ക്രിക്കറ്റിനെ തന്റെ മാതൃരാജ്യത്തോളം സ്നേഹിക്കുന്ന മികച്ച വ്യക്തിത്വങ്ങളാണ് ഇരുവരും. ഇന്ത്യയ്ക്കുവേണ്ടി പലതവണ പല മത്സരങ്ങളിലായി ഇരുവരും മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച് വിജയക്കൊടി പറത്തിയിട്ടുണ്ട്. തുടർന്നുള്ള മത്സരങ്ങളിലെ പ്രകടനങ്ങൾ എങ്ങനെയാകുമെന്ന് നമുക്ക് കാത്തിരുന്ന് മനസിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *