ഇന്ത്യയിൽ നടക്കാവുന്ന ഏറ്റവും വലിയ കായിക സംപ്രേഷണ ലേലം ആണ് അടുത്തവർഷം വരാനിരിക്കുന്നത്. ലോകത്തെ ഏറ്റവും താരമൂല്യമുള്ള ആഭ്യന്തര ക്രിക്കറ്റ് ലീഗായ ഐപിഎൽ ന്റെ 2023 സീസൺ മുതലുള്ള സംപ്രേഷണാവകാശത്തിനുള്ള ലേലമാണ് നടക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഐപിഎൽ മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാർ ടിവിക്കാണ്. എന്നാൽ 2022 ൽ ഈ കരാർ അവസാനിക്കും. 2023 മുതൽ അഞ്ചു വർഷത്തേക്കുള്ള ഐപിഎൽ സംപ്രേക്ഷണ അവകാശത്തിനായി ടെൻഡർ വിളിക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് ന്റെ 2023 പതിപ്പു മുതൽ അഞ്ചു ഈ വർഷത്തെ സംപ്രേഷണ ഡിജിറ്റൽ അവകാശങ്ങൾക്കായുള്ള ടെൻഡർ ഈ മാസം അവസാനത്തോടെയോ ജനുവരി തുടക്കത്തിലോ നടത്തുമെന്ന് കരുതുന്നു. 2020ഇൽ അവസാനിക്കുന്നു അഞ്ചുവർഷത്തെ സംപ്രേഷണ അവകാശം 16,347 കോടിക്കാണ് സ്റ്റാർ ടിവി കൈവശപ്പെടുത്തിയിരുന്നത്. വരും സീസണുകളിൽ രണ്ടു ടീമുകളെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 10 ടീമുകളാണ് ഇനി ഇന്ത്യൻ പ്രീമിയർ ലീഗ് ടൂർണ്ണമെന്റിൽ മത്സരിക്കുക. അതുകൊണ്ടുതന്നെ 14 മത്സരങ്ങൾ കൂടുതലായി ഉണ്ടാകും. 2017ൽ സ്റ്റാർ ടിവിക്ക് കൊടുക്കേണ്ടി വന്ന തുകയുടെ ഇരട്ടിയാകും ഇപ്രാവശ്യം ബിസിസിഐ പ്രതീക്ഷിക്കുക.
ഇപ്പോൾ ഇതേക്കുറിച്ച് ബിസിസിഐയുടെ പ്രസിഡന്റ് സൗരവ് ഗാംഗുലി പുതിയ കരാർ വ്യവസ്ഥയെ കുറിച്ച് പങ്കുവെച്ചിരിക്കുകയാണ്. ഒക്ടോബറിൽ രണ്ടു പുതിയ രണ്ട് ടീമുകൾ വിറ്റതിലൂടെ ഇതിനോടകം 12,725 കോടി രൂപ സമ്പാദിച്ചു. അടുത്ത 30 ദിവസത്തിനുള്ളിൽ 40,000 കോടിയിലധികം രൂപയുടെ കരാർ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ് ബിസിസിഐ. ” രണ്ട് ടീമുകൾ വിറ്റഴിച്ചതിലൂടെ 12000 കോടിയിലധികം തുക ബിസിസിഐക്ക് ലഭിച്ചു. ഇനി നടക്കുന്ന ഐപിഎൽ മീഡിയ റൈറ്റ്സിൽ 40000 കോടിയിലധികം നമുക്കു ലഭിക്കണം. ടെൻഡറുകൾ ബിസിസിഐ ഉടൻ നടത്തും”. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന പരിപാടിയിൽ ഗാംഗുലി പറഞ്ഞതിങ്ങനെ.