ടെസ്റ്റ് ക്രിക്കറ്റിൽ വിക്കറ്റ് വേട്ടയിൽ കുതിക്കുകയാണ് അശ്വിൻ. തന്റെ കുടില തന്ത്രങ്ങൾ കൊണ്ട് ന്യൂസിലാൻഡിനെ വലിഞ്ഞു മുറുക്കുകയാണ് ഇന്ത്യൻ സ്പിന്നർ. ന്യൂസിലാൻഡിനെതിരെയുള്ള ആദ്യത്തെ ടെസ്റ്റ് ഇന്നിംഗ്സിൽ 3 വിക്കറ്റാണ് അശ്വിൻ കരസ്ഥമാക്കിയത്. ഈ പ്രകടനത്തോടെ മുൻ പാക് ബൗളർ വസീം ജാഫറുടെ റെക്കോർഡുകളാണ് പിന്നിലാക്കിയത്. ബാറ്റിംഗിനിറങ്ങിയ ന്യൂസിലാൻഡിന് നല്ല തുടക്കമാണ് കിട്ടിയത്. വിൽ യങിന്റെയും ടോം ലാഥത്തിന്റെയു കൂട്ടുകെട്ടിൽ 151 റൺസ് ന്യൂസിലാൻഡ് അടിച്ചുകൂട്ടി. വിക്കറ്റിനായി ഇന്ത്യ ഏറെ പൊരുതുകയായിരുന്നു. അശ്വിന്റെ തന്ത്രങ്ങൾക്കു മുന്നിൽ വിൽ യങ് പതറി വീഴുകയായിരുന്നു.
ഈ വിക്കറ്റോടെ ഇന്ത്യയ്ക്ക് വലിയ ആശ്വാമാണ് കിട്ടിയത്. തുടർന്ന് കെയ്ൽ ജാമിസന്റെയും സോമർവില്ലെയുടെയും വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ഇന്നിംഗ്സിൽ നേടിയ മൂന്ന് വിക്കറ്റോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വരുടെ പട്ടികയിൽ പാകിസ്ഥാൻ പേസർ സാക്ഷാൽ വസീം അക്രത്തിന്റെ റെക്കോർഡുകളെ പിന്നിലാക്കി. 104 മൽസരങ്ങളിൽ നിന്നും 414 വിക്കറ്റ് നേടി വസീം അക്രമാണ് പാകിസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയത്. എന്നാൽ ഇന്ത്യയുടെ അശ്വിൻ വെറും 80 മത്സരങ്ങളിൽ നിന്നും 416 വിക്കറ്റോടെ കളി തുടരുകയാണ്. ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ വരുടെ പട്ടികയിൽ ഹർഭജനും പുറകിലാണ് അശ്വിൻ.
പതിനാലാം സ്ഥാനത്ത് തുടരുന്ന അശ്വിന് രണ്ടു വിക്കറ്റുകൾ കൂടി നേടാൻ സാധിച്ചാൽ ഹർഭജനെ പിന്നിലാക്കാൻ സാധിക്കും. 103 മത്സരങ്ങളിൽ നിന്ന് 417 വിക്കറ്റുകളാണ് ഹർഭജൻ സിങ് നേടിയിട്ടുള്ളത്. ഹർഭജൻ സിംഗിനെ പിന്നിലാക്കി കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളർ ആകും അശ്വിൻ. ഇന്ത്യയിൽ അശ്വിന് മുന്നിലുള്ളത് അനിൽ കുംബ്ലെയും കപിൽദേവുമാണ്. അനിൽ കുംബ്ലെ 132 മത്സരങ്ങളിൽ നിന്നും 619 വിക്കറ്റും കപിൽ ദേവ് 131 മത്സരങ്ങളിൽനിന്ന് 434 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ടെസ്റ്റിൽ നിന്നും ഇതുവരെയും വിരമിക്കാത്ത അശ്വിൻ ആരുടെയെല്ലാം റെക്കോർഡുകൾ മറികടക്കുമെന്ന് നമുക്ക് കണ്ടു തന്നെ അറിയാം.