ഐപിഎല്ലിലെ വിദേശ സുവർണതാരമാണ് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. സൺറൈസേഴ്സ് ഹൈദരാബാദിന്റെ മികച്ച ക്യാപ്റ്റൻ കൂടിയാണ് ഡേവിഡ് വാർണർ. തുടർച്ചയായി ഏഴ് സീസണുകളിൽ നാനൂറിലധികം റൺസും മൂന്നു തവണ ടോപ് സ്കോറെർക്കുള്ള ഓറഞ്ച് ക്യാപ്പ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് ഡേവിഡ് വാർണർ. ഇക്കഴിഞ്ഞ സീസണിൽ തുടർ തോൽവികളെ തുടർന്ന് ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടുകയും ടീമിൽ പോലും ഇടം പിടിക്കാൻ സാധിക്കാതെ വരികയും ചെയ്തു.
അന്വേഷണം ചോദിച്ചറിഞ്ഞ ആരാധകരോട് തന്നെ ഇനി കാണില്ല എന്ന സൂചനയാണ് വാർണർ നൽകിയത്. ഇതിനിടെ ഹൈദരാബാദ് ടീം കോച്ച് വരും മത്സരങ്ങളിൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നതെന്നും ഹൈദരാബാദ് ടീം കോച്ച് ട്രെവർ ബെലീസ്സ് പറഞ്ഞു. ഐപിഎല്ലിൽ ഓരോ ടീം നാലു വീതം പ്ലെയേഴ്സ്നെ നിലനിർത്താം അതിൽ കെയിൻ വില്യംസൺ, റഷീദ് ഖാൻ എന്നിവർ സ്ഥാനം പിടിച്ചു കഴിഞ്ഞു. ഈയിടെ ഹൈദരാബാദ് ടീമിന്റെ ആരാധകൻ പേജിന്റെ ഒരു പോസ്റ്റിൽ ഇങ്ങനെ കമന്റ് ഇട്ടു, “ടോം മൂഡി ഹെഡ് കോച്ച്, വാർണർ ക്യാപ്റ്റൻ”. ” നൊ താങ്ക്സ്’ എന്നായിരുന്നു വാർണറുടെ മറുപടി.
വാർണർ ചേക്കേറാൻ കൂടുതൽ സാധ്യതയുള്ളത് ചെന്നൈ സൂപ്പർ കിങ്സ് ആണ്. പരിചയസമ്പത്തുള്ള താരങ്ങളെ നിലനിർത്തുക എന്നത് ചെന്നൈ ടീമിന്റെ മുഖമുദ്രയാണ്. ഋതുരാജിനൊപ്പം ഒരു ലെഫ്റ്റ് റൈറ്റ് കോംബോയായി വാർണർ എത്തിയാൽ മികച്ച ഓപ്പണർ കൂട്ടുകെട്ട് തന്നെ ചെന്നൈയ്ക്ക് ലഭിക്കും. പവർപ്ളേ ഓവറുകളിൽ ഡുപ്ളെസിക്കു പുറമെ ഒരു എക്സ്പ്ലോസീവ് ബാറ്റ്സ്മാനെ ചെന്നൈക്ക് അനിവാര്യമുണ്. വീഡിയോകളിലൂടെ ആരാധകരെ ത്രസിപ്പിച്ചും സമൂഹമാധ്യമങ്ങളിൽ സംവദിച്ചും ഡേവിഡ് ഇന്ത്യക്കാർക്ക് പ്രിയങ്കരനാണ്.