January 29, 2023

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഋതുരാജ് ഗ്വയ്ക്വദ്

ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് കൂടുതലും ശ്രദ്ധനേടിക്കൊണ്ടിരിക്കുകയാണ് യുവതാരമാണ് ഋതുരാജ് ഗ്വയ്ക്വദ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനുവേണ്ടി താരം കളിക്കുന്നു. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് ക്യാപ്പ് താരം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ വിജയ് ഹസാരെ ട്രോഫിയിൽ മിന്നും പ്രകടനം കാഴ്ച വച്ചിരിക്കുന്നു. സീസണിൽ നാല് സെഞ്ചുറി നേടിക്കഴിഞ്ഞു. ഈ പ്രകടനത്തോടെ ഇന്ത്യൻ ടീമിൽ കളിക്കാൻ ആകുമെന്ന് പ്രതീക്ഷയുണ്ട് താരത്തിന്. വരാനിരിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരങ്ങൾ സ്ഥാനം ലഭിക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

വിജയ് ഹസാരെ മത്സരത്തിൽ അഞ്ചു മത്സരങ്ങളിൽനിന്ന് നാലു സെഞ്ചുറി നേടിയിരുന്നു. അതിൽ ഹാട്രിക് സെഞ്ചുറി ഉണ്ടായിരുന്നു. ഈ വർഷം ജൂലൈയിൽ ശ്രീലങ്കക്കെതിരെ നടന്ന ടി 20 മത്സരത്തിൽ താരം ഇടംപിടിച്ചിരുന്നു. ടൂർണമെന്റ്ലെ നാലാമത്തെ സെഞ്ചുറി തികച്ചതോടെയാണ് താരം റെക്കോർഡ് പുസ്തകത്തിൽ ഇടംനേടിയത്. 50 ഓവർ മത്സരത്തിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയെന്ന് റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് താരം. വിരാട് കോഹ്ലി, ദേവദത്ത് പഠിക്കൽ , പ്രത്വി ഷാ എന്നിവരാണ് ഇതിനുമുൻപ് നേട്ടം കൈവരിച്ചിരിക്കുന്നത്.

2019 – 2010 കാലഘട്ടത്തിലാണ് വിരാട് കോലി ആദ്യമായി ഒരു സീസണിൽ തന്നെ നാലു സെഞ്ച്വറി നേടിയത്. കഴിഞ്ഞവർഷമാണ് ദേവദത്ത് പഠിക്കലും പ്രിത്വി ഷായും ഈ നേട്ടം കൈവരിച്ചത്. മഹാരാഷ്ട്ര ടീമിനു വേണ്ടിയാണ് ഗെയ്ക്വാദ് കളിച്ചത്. താരത്തിന്റെ മികച്ച പ്രകടനത്തോടെ എലൈറ്റ് പട്ടികയിൽ ഇടം നേടാൻ സാധിച്ചു. അതേസമയം തന്റെ ടീം ഗ്രൂപ്പ് റൗണ്ടിൽ നിന്നും പുറത്തായതാണ് വളരെ നിരാശയോടെ താരം ചൂണ്ടിക്കാണിക്കുന്നത്. തന്റെ വ്യക്തിഗത നേട്ടത്തിൽ ഒരുപാട് സന്തോഷം ഉണ്ടെങ്കിലും തന്റെ ടീമിന് വിചാരിച്ച ത്രയും വിജയം നൽകാൻ സാധിക്കാതെ വന്നതിൽ നിരാശനാണ്.

Leave a Reply

Your email address will not be published. Required fields are marked *