സമൂഹമാധ്യമങ്ങളിൽ ഈയിടെ വൈറലായത് ഒരു കുറിപ്പ് ആണ്. നമുക്കറിയാം ഓരോ വിദ്യാർത്ഥികളെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു അംഗീകാരമാണ് ബിരുദം നേടിയെടുക്കുക എന്നത്. അതുകൊണ്ടുതന്നെ സർവകലാശാലകളിൽ അത് ഗംഭീരമായി ആഘോഷിക്കാറുണ്ട്. അതുകൊണ്ടുതന്നെ അത്തരം ഒരു സന്ദർഭങ്ങളിൽ തന്റെ മാതാപിതാക്കളും കൂടെ വേണമെന്ന് ഏതൊരു വിദ്യാർത്ഥിയും ആഗ്രഹിക്കും.
ഇത്തരത്തിലൊരു വേദിയിൽ തന്റെ മാതാപിതാക്കൾ ചടങ്ങിൽ എത്തിയിട്ടില്ല എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥിക്ക് തന്റെ സങ്കടം ഉള്ളിൽ ഒതുക്കാൻ കഴിഞ്ഞില്ല. അവൻ വിങ്ങിപ്പൊട്ടി. എന്നാൽ ആ വിദ്യാർത്ഥിക്ക് തണലായി കൂടെ നിന്ന പ്രൊഫസറേ കുറിച്ചാണ് സോഷ്യൽ മീഡിയ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ജെറിക് റിവാസ് എന്ന ഫിലിപ്പിനോ വിദ്യാർത്ഥിക്കാണ് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്.
പഠിച്ച് ബിരുദം നേടിയെങ്കിലും ബിരുദദാന ചടങ്ങിൽ മാതാപിതാക്കൾ എത്താത്തതിനെ തുടർന്ന് ജെറിക്ക് നിരാശനായി. 2019ൽ അതിനെക്കുറിച്ച് അദ്ദേഹം എഴുതിയ പോസ്റ്റ് തന്നെയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. സ്റ്റേജിലേക്ക് പേര് വിളിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് പ്രവേശിച്ചത് എന്നാൽ മാതാപിതാക്കൾ വന്നിട്ടില്ല.
എന്ന് മനസ്സിലാക്കിയ അവൻ പൊട്ടിക്കരയുകയായിരുന്നു. ഇങ്ങനെയാണെങ്കിലും ആ വേദിയിൽ ഞാൻ തനിച്ചായിരുന്നില്ല. എന്റെ പ്രൊഫസർ എന്നെ കാത്തു സ്റ്റേജിൽ നിൽപ്പുണ്ടായിരുന്നു. ആ നിമിഷം സങ്കടം കുറഞ്ഞെങ്കിലും എല്ലാവരുടെ മുന്നിലും പൊട്ടിക്കരഞ്ഞു പോയി. എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് അവൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.