വിരാട് കോഹ്ലിയെ ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയതിനെ തുടർന്നാണ് ആരാധകരുടെ പ്രതിഷേധം.കഴിഞ്ഞ ദിവസം ബിസിസിഐ വിരാട് കോഹ്ലിയെ ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കുകയും ആ സ്ഥാനത്തേക്ക് രോഹിത് ശർമയെ നിയമിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഇന്ത്യക്ക് വേണ്ടി ഒരു ഐസിസി കിരീടം പോലും ഇന്ത്യയ്ക്ക് നേടാൻ കഴിയാതെ വന്നതാണ് ഈ തീരുമാനത്തിന് കാരണം എന്ന് ഐസിസിഐ അറിയിച്ചു. എന്നാൽ ഈ തീരുമാനത്തോട് ആരാധകർക്ക് കടുത്ത പ്രതിഷേധമാണ് അറിയിക്കാനുള്ളത്.
കഴിഞ്ഞമാസം നടന്ന t20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീമിന്റെ t20 നായക സ്ഥാനത്തുനിന്നും കോഹ്ലി പിന്മാറിയിരുന്നു. എന്നാൽ ഒരു മുന്നറിയിപ്പും കൂടാതെയാണ് ഡിസംബറിൽ എട്ടിന് ബിസിസിഐ ഇത്തരം തീരുമാനം എടുത്തതാണ് ആരാധകരെ കൂടുതൽ പ്രകോപിതരാക്കാൻ കാരണമായത്. ബിസിസിഐ വിരാട് കോലിക്ക് ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ 48 മണിക്കൂർ സമയമാണ് നൽകിയത് എന്നാൽ 49 മണിക്കൂർ കഴിഞ്ഞിട്ടും വിരാട് കോഹ്ലി രാജി വെക്കാത്തതിനാൽ ബിസിസിഐ കോഹ്ലിയെ പുറത്താക്കിയെന്നാണ് ആരാധകർ പറയുന്നത്.
ക്യാപ്റ്റനെന്ന നിലയിലും മികച്ച ബാറ്റ്സ്മാൻ എന്ന നിലയിലും ഇന്ത്യക്ക് വേണ്ടി കളിച്ച താരത്തിന് ഒരു ആദരവും നൽകാതെയുള്ള ബിസിസിഐയുടെ ഈ പ്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരാധകർ ഹാഷ്ടാഗിന് തിരികൊളുത്തി. ഷെയിം ഓൺ ബിസിസിഐ എന്നെ ഹാഷ്ടാഗ് ആണ് ഇന്ത്യയിൽ ട്രെൻഡിങ് ആയി വന്നുകൊണ്ടിരിക്കുന്നത്. അനിൽ കുമ്ബ്ലെ ഇന്ത്യയുടെ മുഖ്യ പരിശീലകൻ ആയിരുന്നപ്പോൾ കോലിയുടെ അഭിപ്രായമാണ് അദ്ദേഹം ആ സ്ഥാനത്ത് നിന്നും പുറംതള്ളപ്പെട്ടത്. എന്നാൽ ഇപ്പോൾ കുംബ്ലെയുടെ സുഹൃത്തായ രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകൻ ആയപ്പോൾ കോഹ്ലിയെ ആ സ്ഥാനത്തുനിന്ന് പുറത്താക്കി പക പോകുകയാണ് എന്നും ചിലർ പറയുന്നു.