January 29, 2023

വിരാട് കോഹ്ലിക്കൊപ്പം റെക്കോർഡ് ബുക്കിൽ ഇനി ഋതുരാജ് ഗെയ്ഗ്വദും

വിജയ് ഹസാരെ ട്രോഫിയിൽ മികച്ച ബാറ്റിംഗ് പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ഋതുരാജ് ഗെയ്ഗ്വദ് . മഹാരാഷ്ട്ര ടീമിന്റെ നായകനാണ് താരം. കഴിഞ്ഞദിവസം നടന്ന ചണ്ഡീഗഡിനെതിരായ മഹാരാഷ്ട്രയുടെ എലൈറ്റ് ഗ്രൂപ്പ് ഡി അഞ്ചാം റൗണ്ട് മത്സരത്തിൽ സെഞ്ചുറി നേടിയതിനെ തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിലുള്ള റെക്കോർഡിനൊപ്പം താരം ഇടംനേടി. ഈ വർഷം ജൂലൈയിലാണ് ശ്രീലങ്കയിൽ നടന്ന t20 പരമ്പരയിൽ ഇന്ത്യയ്ക്കുവേണ്ടി താരം അരങ്ങേറ്റം കുറിച്ചത്. ടൂർണ്ണമെന്റിൽ നാലാമത്തെ സെഞ്ച്വറിയും നേടിയതോടെയാണ് റെക്കോർഡ് പുസ്തകത്തിൽ ഇടംനേടിയത്.

ഈ നാലാം സെഞ്ചുറി നേട്ടത്തോടെ താരം ഇന്ത്യയുടെ പ്രീമിയർ ആഭ്യന്തര 50 ഓവർ മത്സരത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടി റിക്കോർഡിൽ സ്ഥാനം ഇട്ടു. വിരാട് കോഹ്ലി, ദേവദത്ത് പടിക്കൽ, പ്രിത്വി ഷാ എന്നിവരാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 2009 -10 കാലഘട്ടത്തിലാണ് വിരാട് കോഹ്ലി ആദ്യമായി ഒരു സീസണിൽ തന്നെ നാല് സെഞ്ചുറികൾ നേടിയത്. പ്രിത്വി ഷായും ദേവദത്ത് പടിക്കലും കഴിഞ്ഞവർഷമാണ് ഈ നേട്ടം കൈവരിച്ചത്. ചണ്ഡീഗഡ് – മഹാരാഷ്ട്ര മത്സരത്തിൽ മഹാരാഷ്ട്രയ്ക്ക് വേണ്ടിയിരുന്നത് 310 റൺസായിരുന്നു.

132 പന്തിൽ 168 റൺസെടുത്ത ഋതുരാജ്ന്റെ പ്രകടനം മഹാരാഷ്ട്രയെ അനായാസം വിജയത്തിലെത്തിച്ചു. 7 ബോളുകൾ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര ടീം വിജയിച്ചു. 12 ഫോറുകളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു ഋതുരാജ്ന്റെ ഇന്നിംഗ്സ്. ഈ പ്രകടനത്തോടെ ടൂർണമെന്റിൽ അറനൂറിലധികം റൺസ് നേടുന്ന ആദ്യത്തെ ബാറ്റർ എന്ന നേട്ടവും താരം സ്വന്തമാക്കി. ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ 168, 21, 124, 154*,136 എന്നീ റൺസുകൾ ആണ് താരം നേടിയത്. ഈ വരുന്ന സൗത്താഫ്രിക്കയുമായുയുള്ള മത്സരത്തിൽ താരം ഇറങ്ങാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *