February 5, 2023

വിരാട് കോഹ്ലിയും രോഹിത് ശർമയും തമ്മിൽ ഒരു പ്രശ്നവുമില്ല എന്ന് മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി

വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നും പുറത്താക്കിയതിന് ശേഷം ക്രിക്കറ്റിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. രോഹിത് ശർമയെ എല്ലാ ലിമിറ്റഡ് ഫോർമാറ്റ് ഓവറുകളിലെയും ക്യാപ്റ്റനായി പ്രഖ്യാപിച്ചത് മുതൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും തമ്മിൽ തർക്കത്തിലാണ് എന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപിച്ചിരുന്നു. കൂടാതെ വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കയുടെ ഏകദിന മത്സരത്തിൽ നിന്നും കോഹ്ലി പിൻമാറുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതോടൊപ്പംതന്നെ രോഹിത് ശർമ്മയ്ക്ക് കൈക്ക് പരിക്ക് പറ്റിയതോടെ ആളുകൾ കൂടുതൽ വിശ്വസിച്ചു തുടങ്ങി.

ഇന്ത്യൻ താരങ്ങൾ തമ്മിൽ തെറ്റിപ്പിരിഞ്ഞു എന്നും താരങ്ങൾ തമ്മിൽ വഴക്ക് ആണെന്നും ആരോപണങ്ങൾ പ്രചരിക്കുന്നത് ക്രിക്കറ്റിലെ പതിവ് സംഭവമാണ്. ഒരുകാലത്ത് വിരാട് കോഹ്ലിയും ശിഖർ ധവനും തമ്മിൽ വഴക്കിൽ ആണെന്ന് വാർത്തകൾ വന്നിരുന്നു. 2014 ഓസ്ട്രേലിയൻ പര്യടനത്തിനിടയിലാണ് ഇത്തരമൊരു വാർത്ത വന്നത്. ഒരു പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് ധോണിയോട് ചോദിച്ചപ്പോൾ പരിഹാസം നിറഞ്ഞ മറുപടി നൽകി എല്ലാവരിലും ചിരി പകർത്തുകയായിരുന്നു ധോണി.

“അതെ, വിരാട് കോഹ്ലിയും ശിഖർ ധവനും തമ്മിൽ വഴക്ക് നടന്നു. വഴക്കിനു ഒടുവിൽ കോഹ്ലി കത്തികൊണ്ട് ശിക്കാറിന് കുത്തി. മുറിവുണങ്ങിയപ്പോൾ ശിക്കാറിനെ ബാറ്റിങ്ങിനു അയച്ചു. ഇതിനെ പറ്റി ഒരു സിനിമ ചെയ്യണം. വാസ്തവത്തിൽ ഇതെല്ലാം പച്ചക്കള്ളമാണ്. ഇങ്ങനെ ഒന്നും സംഭവിച്ചിട്ടില്ല. ഈ കഥ ഉപയോഗിച്ച് മർവലിനും വാർണർ ബ്രദേഴ്സിനും ഒരു സിനിമ ചെയ്യാം”. ഇങ്ങനെയാണ് ധോണി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. ഈ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ കോഹ്ലിയും രോഹിതും തമ്മിൽ വഴക്കൊന്നും ഇല്ല എന്ന് നമുക്ക് അനുമാനിക്കാം. ഇന്ത്യയുടെ മികച്ച വിജയങ്ങൾക്കായ് നമുക്ക് കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *