February 5, 2023

വിരാട് കോഹ്‌ലിയുടെ വാക്കുകൾക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ

ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായി നടന്ന നിർണായക മത്സരത്തിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ശക്തമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. എന്തിനോടും ഏതിനും പ്രതികരിക്കുന്ന തല്ല പാഷൻ എന്നും ഗംഭീർ വ്യക്തമാക്കി. മത്സരത്തിൽ 8 വിക്കറ്റുകളാണ് ഇന്ത്യ പരാജയപ്പെടുന്നത്. മുൻപ് പാകിസ്ഥാനുമായി നടന്ന മത്സരത്തിൽ പത്തു വിക്കറ്റുകൾക്ക് ഇന്ത്യ പരാജയപ്പെട്ടിരുന്നു. കിവി സുമായി നടന്ന മത്സരത്തിൽ പരാജയപ്പെട്ടതോടെ ഇന്ത്യയുടെ സെമി ഫൈനലുകൾ സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു.

ഐസിസി ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയുടെ തുടർച്ചയായ മൂന്നാമത്തെ പരാജയമാണിത്. ഇത്തരം സുപ്രധാനമായ മത്സരങ്ങളിൽ ക്യാപ്റ്റൻമാർ ആണ് പ്രധാന പങ്കുവഹിക്കുന്നത് എന്നും എന്തിനോടും ഏതിനും പ്രതികരിക്കുന്ന ക്യാപ്റ്റന്മാരെ അല്ല ഇത്തരം സമ്മർദ്ദസാഹചര്യങ്ങളിൽ ആവശ്യമെന്നും ഗംഭീർ തുറന്നുപറഞ്ഞു. ഇന്ത്യയുടെ അതേ പൊസിഷനിൽ ആയിരുന്നു ന്യൂസിലാൻഡ് നിന്നിരുന്നത്. ഇന്ത്യ നേരിട്ട അതേ സമ്മർദ്ദം ആയിരുന്നു അവർക്കും ഉണ്ടായിരുന്നത്. ഇതെല്ലാം തുടങ്ങുന്നത് ക്യാപ്റ്റൻ ഇൽ നിന്നാണ്. ന്യൂസിലാൻഡ് ടീമിന്റെ വിജയത്തിനും ശാന്തിക്കും പുറകിൽ ഗെയിം വില്യംസ് ആണ്.

എല്ലായിപ്പോഴും നിങ്ങളുടെ വികാരങ്ങൾ പുറത്തു കാണിക്കേണ്ടതില്ല എന്നും നിങ്ങൾ പോസിറ്റീവ് ആണെങ്കിൽ അതിനൊപ്പം തന്നെ നിങ്ങളുടെ ടീമും പോസിറ്റീവ് ആകുമെന്നും എല്ലാത്തിനോടും പ്രതികരിക്കുന്നത് കൊണ്ടും നിങ്ങൾക്ക് മറ്റുള്ളവരേക്കാൾ ആവശ്യമുണ്ട് എന്ന് പറയാൻ ആകില്ല എന്നും ഗൗതം ഗംഭീർ പറഞ്ഞു . കെയിൻ വില്യംസൺ എന്തിനോടും പ്രതികരിക്കുന്ന ആളല്ല. അവൻ പാലിക്കുന്ന സമ്യപനം നോക്കൂ. സമ്മർദ്ദം നിറഞ്ഞ മത്സരങ്ങളിൽ നിങ്ങൾ കാണിക്കുന്ന ആവേശത്തെക്കാളും മറ്റെന്തിനേക്കാളും പ്രധാനമാണ് നിങ്ങൾ കാണിക്കുന്ന ശാന്തത. ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.

ഇത്തരം നിർണായക മത്സരങ്ങളിലാണ് ക്യാപ്റ്റൻ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നത്. ചെയിൻ അക്കാര്യത്തിൽ മിടുക്കനായ ക്യാപ്റ്റനാണ്. അവർ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി ഇപ്പോഴിതാ അവർ സെമിഫൈനലിലേക്ക് കടക്കുന്നു. സെമിയിൽ എത്തിയാൽ ഈ ടി20 ലോകകപ്പ് വിജയിക്കാനും അവർക്ക് സാധിച്ചേക്കും എന്നും ഗൗതം ഗംഭീർ പറഞ്ഞു. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് വിരാട് കോലിയുടെ പരാജയ നിമിഷത്തെ വാക്കുകളെ ശക്തമായി എതിർത്തിരുന്നു. കുറുകെയാണ് ഗൗതം ഗംഭീർ വിമർശനവുമായി എത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *