ഡിസംബർ എട്ടിനാണ് ബിസിസിഐ ആ തീരുമാനം എടുത്തത്. ഏകദിന ക്യാപ്റ്റൻ ആയി രോഹിത് ശർമയെ നിയമിക്കുകയായിരുന്നു. വിരാട് കോഹ്ലി ആയിരുന്നു ഏകദിന ക്യാപ്റ്റൻ. ഇന്ത്യ സൗത്ത് ആഫ്രിക്ക മത്സരങ്ങൾക്ക് മുന്നോടിയാണ് ഈ തീരുമാനം എടുത്തത്. ഈ തീരുമാനത്തിൽ കോഹ്ലി ആരാധകർ വൻ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിന് ശേഷം കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തു നിന്നും വിരാട് കോലി വിരമിച്ചിരുന്നു. എന്നാൽ അപ്പോഴൊക്കെയും t20 ക്യാപ്റ്റൻ സ്ഥാനത്ത് എന്നാണ് താൻ മാറി നിൽക്കുന്നത് ഏകദിനത്തിൽ താൻ ക്യാപ്റ്റനായി തുടരുമെന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
ആരാധകരുടെ വൻ പ്രതിഷേധത്തിനൊടുവിൽ സൗരവ് ഗാംഗുലി പ്രതികരിച്ചത് ഇങ്ങനെയാണ്. ” ഈ തീരുമാനം എന്റെ മാത്രമല്ല. സെലക്ടർമാരും ബിസിസിഐലെ എല്ലാവരും ചേർന്ന് എടുത്ത തീരുമാനമാണ്. ഇന്ത്യയുടെ ടീമിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ഒഴിയരുതേ എന്ന് ഞങ്ങൾ വിരാട് കോഹ്ലിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഞങ്ങളുടെ ആവശ്യം അവൻ അംഗീകരിച്ചില്ല. ലിമിറ്റഡ് ഓവർ ഫോർമാറ്റ് മത്സരങ്ങളിൽ രണ്ട് ക്യാപ്റ്റൻമാരെ നിയമിക്കാമെന്ന ആശയം സെലക്ടർമാർ തള്ളി. അതുകൊണ്ടാണ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി കോഹ്ലിയെ തുടരാനും ലിമിറ്റഡ് ഓവർ മത്സരങ്ങളിൽ രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കാനും തീരുമാനിച്ചത്.
ബിസിസിഐയുടെ പ്രസിഡണ്ട് എന്ന നിലയിൽ വ്യക്തിപരമായും ഞങ്ങൾ എല്ലാവരും ചേർന്നും കോഹ്ലിയോട് സംസാരിച്ചിരുന്നു “. സൗരവ് ഗാംഗുലി ഇങ്ങനെ പറഞ്ഞു. അതോടൊപ്പം രോഹിത് ശർമയുടെ നേതൃത്വത്തിൽ ഞങ്ങൾക്ക് അതിയായ വിശ്വാസമുണ്ട്. വിരാട് കോഹ്ലി നേടിത്തന്ന വിജയങ്ങൾക്ക് നന്ദി പറയുന്നു. അദ്ദേഹം എക്കാലത്തെയും മികച്ച ക്യാപ്റ്റൻ മാരിൽ ഒരാൾ തന്നെയാണ്. എന്നും കൂട്ടിച്ചേർത്തു. ഏകദിന ക്രിക്കറ്റിൽ ഏറ്റവും വിജയശതമാനം കൂടുതലുള്ള ഇന്ത്യൻ ക്യാപ്റ്റനാണ് വിരാട് കോലി. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയ്ക്ക് കിരീടങ്ങൾ ഒന്നും നേടാൻ സാധിച്ചില്ല.