ഇന്ത്യൻ ടീമിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരാട് കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിയണമെന്ന നിർദ്ദേശവുമായി മുൻ പാക് താരം ഷാഹിദ് അഫ്രിദി രംഗത്. കോഹ്ലി ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിഞ്ഞകൊണ്ട് വരും നാളുകളിൽ ബാറ്റിങ്ങിൽ കൂടുതൽ ശ്രെദ്ധ നൽകണമെന്ന് താരം പറഞ്ഞു. ഐ സി സി T20 വേൾഡ് കപ്പോടെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് വിരാട് കോഹ്ലി പിൻ മാറിയതായി പ്രെഖ്യാപിച്ചിരുന്നു.
ഇന്ത്യൻ ക്യാപ്റ്റൻസിയിൽ വളരെ ശ്രെദ്ധേയകരമായ റെക്കോർഡ് ആണ് വിരാട് കോഹ്ലിക്ക് ഉള്ളത്. ടെസ്റ്റ് ക്രിക്കറ്റ് രംഗത് ഏറ്റവും കൂടുതൽ വിജയം നേടിയിട്ടുള്ള ക്യാപ്റ്റൻ മാരിൽ കോഹ്ലിക്ക് നാലാം സ്ഥാനമാണ് ഉള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ കോഹ്ലി ഇതുവരെ 65 മത്സരങ്ങളാണ് ഇന്ത്യയെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് കോഹ്ലി നയിച്ചിട്ടുള്ളത്. അതിൽ 38 മത്സരങ്ങളിൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കുവാൻ കോഹ്ലിക്ക് സാധിച്ചട്ടുണ്ട്. ആകെ 16 ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് കോഹ്ലി നയിച്ചിട്ടുള്ള ടീം പരാചയപ്പെട്ടിട്ടുള്ളത്.
ഏകദിന ക്രിക്കറ്റിക്മൽ ഇന്ത്യ യെ 95 മത്സരങ്ങൾ നയിച്ച കോഹ്ലിക്ക് 65 മത്സരങ്ങളിലും വിജയം നൽകി കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശക്തരായ ബാറ്റസ്മാനിൽ ഒരാളാണ് കോഹ്ലി. അദ്ദേഹത്തിന് ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് പിന്മാറിയാൽ ബാറ്റിംഗിൽ കൂടുതൽ തിളങ്ങാൻ കോഹ്ലിക്ക് സാധിക്കും എന്ന ഷാഹിദ് അഫ്രിദി വ്യക്തമാക്കി. ക്യാപ്റ്റന്റെ സമ്മർദ്ദമില്ലാതെ അവനെ സ്വതന്ത്രമായി ബാറ്റ് ചെയ്താൽ കോഹ്ലിക്ക് വളരെ മികച്ച പ്രേകടനം കാഴ്ച വെക്കുമെന്ന് അഫ്രിദി നിർദ്ദേശിച്ചു.