ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ കായിക സംഘടനകളെ എടുത്താൽ അതിൽ ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇന്ത്യ അഥവാ ബിസിസിഐ ഉണ്ടാകും. ബിസിസിഐ താരങ്ങൾക്ക് നൽകുന്ന വേതനം മറ്റു കായിക സംഘടനകൾക്ക് അസൂയ തോന്നിപ്പിക്കുന്നതാണ്. എല്ലാ താരങ്ങൾക്കും മാന്യമായ വേതനം ബിസിസിഐ കൊടുത്തുവരുന്നു. ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു വിരാട് കോഹ്ലിക്ക് ഏഴുകോടി രൂപയാണ് പ്രതിപക്ഷ വരുമാനമായി നൽകിക്കൊണ്ടിരുന്നത്. സച്ചിൻ ടെണ്ടുൽക്കറിനും മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം വലിയ ബ്രാൻഡ് ആണ് വിരാട് കോഹ്ലി.
ലോകത്തിലെ വിവിധ പരസ്യ കമ്പനികളിൽ നിന്നും കരാർ ഉടമകളിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന ലോകത്തിലെ തന്നെ 100 താരങ്ങളിൽ വിരാട് കോലി ഇതിനോടകം ഇടംപിടിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ മാസം എട്ടാം തീയതി ആണ് വിരാട് കോഹ്ലിയെ ഏകദിന നായക സ്ഥാനത്തു നിന്നും പുറത്താക്കിയത്. ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ മാത്രമാണ് വിരാട് കോഹ്ലി ഇനിമുതൽ. ലിമിറ്റഡ് ഓവറുകളുടെ നായകനായി ഇനിമുതൽ രോഹിത് ശർമയാണ് കളിക്കുക. ക്യാപ്റ്റൻ ആയതോടെ രോഹിത് ശർമ്മയ്ക്ക് ബ്രാൻഡ് മൂല്യം കുത്തനെ ഉയർന്നിട്ടുണ്ട്. ബ്രാൻഡ് മൂല്യത്തിൽ വിരാട് കോലിയേക്കാൾ വളരെ താഴ്ന്നതാണ് രോഹിത് ശർമയുടെ.
ക്രിക്കറ്റിലെ താരങ്ങളുടെ വാണിജ്യ സാധ്യതകൾ തുറന്നുകാട്ടിയ താരമാണ് സച്ചിൻ. കപിൽ ദേവും സുനിൽ ഗവസ്കറും പല കമ്പനികളുടെയും ബ്രാൻഡ് അംബാസിഡർ ആയിരുന്ന കാലത്തായിരുന്നു സച്ചിന്റെ വരവ്. വരവോടെ ഇവരെല്ലാവരും അപ്രത്യക്ഷമായി. ക്രിക്കറ്റിൽ സജീവമായിരിക്കെ 17 കമ്പനികളുടെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു സച്ചിൻ. ക്രിക്കറ്റിലെ ഒരുവിഭാഗം ആരാധകർ രോഹിത്തിനെ ഏകദിന നായകനായി നിശ്ചയിച്ചതിൽ സ്വാഗതം ചെയ്യുമ്പോൾ മറ്റൊരു കൂട്ടം വിരാട് കോലി പുറത്താക്കിയ രീതിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നു.