January 29, 2023

വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി മുൻ പാക്കിസ്ഥാൻ താരം

ഏകദിന നായകസ്ഥാനത്ത് നിന്നും പുറത്തായ വിരാട് കോഹ്‌ലിക്ക് ഉപദേശവുമായി പാകിസ്ഥാൻ താരം. ക്യാപ്റ്റൻ എന്ന രീതിയിൽ തന്റെ കഴിവ് തെളിയിക്കാനുള്ള അവസരമാണ് ഈ വരുന്ന ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്റ്റ് മത്സരം എന്ന് മുൻ പാക്കിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ പറഞ്ഞു. ഡിസംബർ 19നാണ് സൗത്ത് ആഫ്രിക്ക യുമായുള്ള മത്സരങ്ങൾ ആരംഭിക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ആണ് നടക്കാൻ പോകുന്നത്. മത്സരങ്ങൾക്കായി ഇന്ത്യൻ ടീം കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയിലേക്ക് പോയിരുന്നു. മകളുടെ ജന്മദിനത്തോടനുബന്ധിച്ച് വിരാട് കോഹ്ലി മത്സരത്തിൽ നിന്നും പിന്മാറും എന്നൊക്കെ വ്യാജ വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇതിനെപ്പറ്റി കോഹ്ലി തന്നെ മുന്നോട്ടുവരികയും താൻ ജനുവരിയിൽ വിശ്രമം ആവശ്യപ്പെട്ടിട്ടില്ല, നായകസ്ഥാനം നഷ്ടപ്പെട്ടതിനെ തുടർന്ന് കളി നിർത്തിവെക്കുന്ന ആളല്ല, ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്നത് എപ്പോഴും അഭിമാനകരമാണ് എന്നൊക്കെയാണ് വിരാട് കോലി പറഞ്ഞത്. ടെസ്റ്റ് മത്സരങ്ങളെ വിരാട് കോലി ആണ് നയിക്കുക. പരിക്കുമൂലം രോഹിത് ശർമ വിശ്രമത്തിലാണ് ഏകദിന മത്സരങ്ങൾക്ക് മുമ്പ് ഫിറ്റ്നസ് തെളിയിച്ചാൽ രോഹിത് ശർമ്മയ്ക്ക് കളിക്കാനാകും. ടെസ്റ്റ് മത്സരത്തിൽ ഉയർന്ന റൺസ് നേടുകയും ടീമിനെ വിജയിപ്പിക്കുകയും ചെയ്താൽ വിമർശകരുടെ വായടപ്പിക്കാൻ കോലിക്ക് സാധിക്കും എന്നാണ് കനേരിയ കരുതുന്നത്.

“വിരാട് കോഹ്‌ലിയെ സംബന്ധിച്ചടത്തോളം വരാനിരിക്കുന്ന സൗത്താഫ്രിക്കയുമായുള്ള മത്സരം വലിയൊരു പര്യടനം ആണ്. കാരണം ദക്ഷിണാഫ്രിക്കയിൽ നടന്ന ടെസ്റ്റ് പരമ്പര പോലും വിജയിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ഇത്തവണ ദക്ഷിണാഫ്രിക്കയിൽ ക്യാപ്റ്റനെന്ന നിലയിൽ പരമ്പര നേടാനുള്ള വിരാട് കോഹ്ലിയുടെ അവസരമായിരിക്കും ഇത്. അദ്ദേഹത്തിന് ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ബിസിസിഐ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്നു പുറത്താക്കിയതിനു ശേഷം ഉള്ള ഈ അവസരത്തിൽ. ആയതുകൊണ്ട് കോഹ്ലി ഈ മത്സരത്തിൽ തന്നെ കഴിവ് തെളിയിച്ച മതിയാകൂ”.

Leave a Reply

Your email address will not be published. Required fields are marked *