February 5, 2023

വിവാഹശേഷം അമ്മയെ കാണാൻ തിരുവല്ലയിലെ വീട്ടിലെത്തി നയൻതാരയും വിഘ്നേഷും…|Nayanthara and Vignesh Shivan lands in Kochi

കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര തമിഴ് സംവിധായകൻ വിഘ്നേശ് ശിവനും വിവാഹിതരായത്. വിവാഹത്തിനെ പറ്റി ഇതുവരെ പല തരത്തിലുള്ള ഗോസിപ്പുകളും ഉണ്ടായിരുന്നു. ഇപ്പോൾ വിവാഹ ശേഷം മാതാപിതാക്കളുടെ അനുഗ്രഹത്തിനു വേണ്ടി നയൻതാരയും വിഘ്നേഷും വീണ്ടും കേരളത്തിൽ എത്തിയിരിക്കുകയാണ്.

നവദമ്പതികളുടെ ആദ്യ കേരള സന്ദർശനം കൂടിയാണ് ഇത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ് ഇരുവരും എത്തിയത്. പിന്നീട് തിരുവല്ലയിലേക്ക് പോവുകയാണ് ചെയ്തത്. വിവാഹം കഴിഞ്ഞ് ഇരുവരും ചേർന്ന് തിരുപ്പതി ദർശനം നടത്തിയിരുന്നു. പിന്നീട് അമ്മയെ കാണാൻ തിരുവല്ലയിൽ എത്തുക യായിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ അമ്മയ്ക്ക് സാധിച്ചിരുന്നില്ല.

പത്തനംതിട്ടയിലെ തിരുവല്ലയിലാണ് അച്ഛനും അമ്മയും താമസിക്കുന്നത്. കൊച്ചിയിൽ ഇരുവരും എത്തിയതിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു. ഓറഞ്ച് നിറത്തിലുള്ള കുർത്ത ആണ് നയൻതാര ധരിച്ചിരിക്കുന്നത്. കറുപ്പ് ഫുൾ സ്ലീവ് ടീഷർട്ട് ആണ് വിഘ്നേഷ് ധരിച്ചിരിക്കുന്നത്. ഏതാനും ദിവസം ദമ്പതികൾ കേരളത്തിൽ ഉണ്ടാകും എന്നാണ് വിവരം. ജൂൺ ഒൻപതിന് മഹാബലി പുരത്ത് വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *