2022 ലെ ഐപിൽ ടീമുകൾ നിലനിർത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വമ്പൻമാരായ മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോഹ്ലിയും രോഹിത് ശർമയും അവരവരുടെ ടീമിൽ തന്നെ ഇടം പിടിച്ചു. എന്നാൽ സുരേഷ് റെയ്ന, ഇഷാൻ കിഷൻ, മുഹമ്മദ് ഷമി തുടങ്ങിയവർക്ക് അവരവരുടെ ടീമിൽ ഇടം പിടിക്കാനായില്ല. ഓരോ ടീമിനും നാലു കളിക്കാരെ മാത്രമേ നിലനിർത്താൻ ആവുകയുള്ളൂ. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽ അപ്രതീക്ഷിതമായ ചില മാറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. മുൻപന്തിയിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമതായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാൽ അവിടെയും ഒരു ട്വിസ്റ്റ്.
കഴിഞ്ഞ സീസണിൽ 17 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം. ഏറ്റവും വിലമതിക്കുന്ന താരവും വിരാട് കോഹ്ലി ആയിരുന്നു. അന്ന് 15 കോടി വീതം ആയിരുന്നു രോഹിത് ശർമക്കും എംഎസ് ധോണിക്കും ലഭിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും 15 കോടിയിലേക്ക് വിരാട് കോലിയുടെ വേതനം താഴ്ന്നു. ബിസിസിഐയുടെ തീരുമാനപ്രകാരം 16 കോടി വരെ ഒരു താരത്തിന് നൽകാം എന്നതാണ്. എന്നിട്ടും 15 കോടിക്ക് വേണ്ടിയാണ് ആർസിബി വിരാട് കോലിയെ നിലനിർത്തിയത്. ആരാധകർക്കിടയിൽ ഇതു വളരെ നിരാശയ്ക്ക് കാരണമായിട്ടുണ്ട്. ആർസിബിയുടെ വേതനത്തിൽ വരുന്ന ഇടിവ്, കോഹ്ലി നേരിടുന്ന തിരിച്ചടികൾ എന്നിവയാണ് ഇതിനു പിന്നിൽ.
ആർ സി ബി യുടെ പട്ടികയിൽ രണ്ടാമതായി വരുന്നത് ഓസ്ട്രേലിയയുടെ സൂപ്പർ ബാറ്റിംഗ് താരം ഗ്ലെൻ മാക്സ്വെൽ ആണ്. മൂന്നാമതായി നിലനിർത്തിയിരിക്കുന്നത് സിറാജിനെയാണ് കഴിഞ്ഞ സീസണിൽ ബോളിങ്ങിൽ ഉജ്ജ്വല പ്രകടനമായിരുന്നു സിറാജിന്റെ. ഏഴുകോടി രൂപയാണ് സിറാജിന്റെ വരുമാനം നാലാമതായി യുസ്വേന്ദ്ര ചഹൽ ആണ്. ബാംഗ്ലൂർ ആരാധകർ ഏറെ മിസ്സ് ചെയ്യുന്നത് ഡിഡിവില്ലേഴ്സിനെ ആകും. താൻ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു എന്ന വാർത്ത ബാംഗ്ലൂർ ആരാധകർക്ക് തീർത്ത തീരാത്ത ദുഃഖമാണ്.