February 5, 2023

വൻ അഴിച്ചുപണികളോടെ സൗത്താഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

സൗത്താഫ്രിക്കക്കെതിരെയുള്ള ഇന്ത്യൻ ടെസ്റ്റ്‌ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ് പരമ്പരയിലെ മോശം പ്രകടനത്തെ തുടർന്ന് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയെ ആ സ്ഥാനത്തുനിന്ന് പുറത്താക്കി. രോഹിത് ശർമയാണ് പുതിയ ടെസ്റ്റ് വൈസ് ക്യാപ്റ്റൻ. ഡിസംബർ 26നാണ് ഇന്ത്യ സൗത്ത് ആഫ്രിക്ക ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. 2020 മുതൽ മോശം പ്രകടനമായിരുന്നു അജിൻക്യ രഹനയുടെത്. 16 മത്സരങ്ങളിൽ നിന്ന് 24.39 ശരാശരി റൺസാണ് രഹാനെ നേടിയത്. അതിൽ ഒരു സെഞ്ച്വറിയും 2 ഫിഫ്റ്റി അടക്കം 683 റൺസ് നേടിയെങ്കിലും മോശം കാലമായിരുന്നു.

എന്നാൽ രോഹിത് ശർമയ്ക്ക് പ്രതാപകാലമാണ്. 11 മത്സരങ്ങളിൽ 47.68 ശരാശരിയിൽ 906 റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട്. കൂടാതെ ഈ വർഷം ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റർ കൂടിയാണ് രോഹിത് ശർമ. ഒന്നാമതായി 1455 റൺസോടെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട് ആണ് മുന്നിൽ. ന്യൂസിലാൻഡ് ടെസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെട്ട ഹനുമാ വിഹാരി ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യർ ടീമിൽ സ്ഥാനം കണ്ടെത്തി. എന്നാൽ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശുഭമാൻ ഗിൽ എന്നിവർക്ക് പരിക്ക് മൂലം ടീമിൽ ഇടം കിട്ടിയില്ല.

കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ നൽകിയ മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും വിക്കറ്റ് കീപ്പർ റിഷാബ് പന്തും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ തീരുമാനത്തോടെ ഒപ്പം ഏകദിന ക്യാപ്റ്റനായി രോഹിത് ശർമയെ നിയമിച്ചു. വിരാട് കോഹ്ലി ഏകദിന ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ഇതോടെ ടി20യിലും ഏകദിനത്തിലും രോഹിത് ശർമയാണ് ഇന്ത്യയുടെ നായകൻ

Leave a Reply

Your email address will not be published. Required fields are marked *