സച്ചിൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇന്ത്യൻ ആരാധകർക്ക് വലിയ ആവേശമാണ്. ആരാധകർ ക്രിക്കറ്റിലെ ദൈവം എന്നാണ് സച്ചിനെ വിശേഷിപ്പിക്കാറുള്ളത്. 1989 നവംബർ 15നാണ് സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ക്രിക്കറ്റിൽ സച്ചിൻ യുഗമായിരുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് സംസ്കാരം കൂടുതൽ വ്യാപിപ്പിക്കാൻ സച്ചിൻ വലിയ പങ്കുവഹിച്ചിട്ടുണ്ട്. സച്ചിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ക്രിക്കറ്റിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു. സച്ചിന്റെ മികച്ച പ്രകടനങ്ങൾ ക്രിക്കറ്റിലേക്ക് കൂടുതൽ ആരാധകരെ ആകർഷിച്ചു. അതിവേഗത്തിലായിരുന്നു സച്ചിന്റെ വളർച്ച. ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് മത്സരങ്ങളിലും ഏറ്റവും കൂടുതൽ റൺസെടുത്ത നിലവിലെ താരം സച്ചിനാണ്.
സച്ചിന്റെ വിജയ രഹസ്യത്തെ കുറിച്ചും സച്ചിൻ പകർന്നുതന്ന ഉപദേശങ്ങളെ കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ‘എല്ലാവരും സച്ചിന്റെ ക്രിക്കറ്റ് ശൈലിയെ കുറിച്ചാണ് സംസാരിക്കുന്നത് . ഞാൻ ഞാൻ അദ്ദേഹത്തിന്റെ ബാറ്റിനെ ആയിരുന്നു കൂടുതൽ ശ്രദ്ധിച്ചത്. അദ്ദേഹം ഉപയോഗിച്ചിരുന്നത് ഭാരമേറിയ ബാറ്റ് ആയിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തി. മറ്റേതെങ്കിലും ഭാരം കുറഞ്ഞ ബാറ്റുകൾ കൊണ്ട് അദ്ദേഹത്തിന് കളിക്കാൻ ആകുമോ എന്ന് എനിക്ക് സംശയമാണ്. പല താരങ്ങളും പലവിധ കമ്പനികളുടെ ബാറ്റുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്. ദ്രാവിഡ് ഉപയോഗിച്ചിരുന്നത് വളരെ ഭാരം കുറഞ്ഞ ബാറ്റായിരുന്നു.
ബാറ്റ് ആണ് വിജയ കാരണം എന്നല്ല. ബാറ്റും ഒരു പങ്കുവെച്ചിരുന്നു എന്നാണ് പറയുന്നത്. കരിയറിലുടനീളം സച്ചിൻ കഠിനമായി പരിശ്രമിച്ചിരുന്നു. ‘ കൈഫിന്റ വാക്കുകൾ ആണിത്. 2000ലായിരുന്നു കൈഫ് ഇന്ത്യൻ ജേഴ്സി അണിഞ്ഞത്. ഇന്ത്യക്കായി 125 ഏകദിനങ്ങളും 13 ടെസ്റ്റ് മത്സരങ്ങളും മുഹമ്മദ് കൈഫ് കളിച്ചിട്ടുണ്ട്. ബാറ്റിനെ കുറിച്ച് സച്ചിൻ നൽകിയ ഉപദേശവും കൈഫ് പറയുന്നുണ്ട്. ‘ഒരുതവണ സൗത്ത് ആഫ്രിക്കക്കെതിരെ കളിക്കുമ്പോൾ ഡെയിൽ സ്റ്റെയിന്റെ ബോളിൽ പുൾ ഷോർട്ന് ശ്രമിച്ച എനിക്ക് ബോൾ കറക്റ്റ് ആയി കണക്ട് ചെയ്യാൻ സാധിച്ചില്ല. അത് ബാറ്റിന്റെ പോരായ്മ കൊണ്ടാണ് എന്ന് സച്ചിൻ നിർദ്ദേശിച്ചിരുന്നു’.