ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലാണ് സച്ചിൻ ടെണ്ടുൽക്കർ. ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും ആരാധകരുടെ നെഞ്ചിൽ ഇപ്പോഴും വലിയ സ്ഥാനമുണ്ട്. ഒരുകാലത്ത് ബൗളർമാരുടെ പേടിസ്വപ്നമായിരുന്നു സച്ചിൻ ടെണ്ടുൽക്കർ. മഗ്രാത്ത് മുതൽ എല്ലാ ഫാസ്റ്റ് ബൗളർമാരെയും തന്റെ ശാലീന ഷോട്ടുകൾ കൊണ്ട് ബൗണ്ടറി പായിച്ചിട്ടുണ്ട്. ലോക ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ എപ്പോഴും അദ്ദേഹത്തിന് ജനപ്രീതി ഉണ്ട്. ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച സച്ചിൻ ഒരുപാട് റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
വിരമിച്ചിട്ടും തകർക്കപ്പെടാത്ത റെക്കോർഡുകൾ ഇപ്പോഴും ബാക്കി നിൽക്കുകയാണ്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇപ്പോൾ ഇന്ത്യ ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുകയാണ്. കളിക്കിടെ ഇന്ത്യൻ ഓപ്പണർ ശുഭമാൻ ഗിൽ ബൗണ്ടറി നേടിയതിനു പിന്നാലെയാണ് സ്റ്റേഡിയത്തിൽ സച്ചിൻ സച്ചിൻ ആർപ്പുവിളികൾ ഉയർന്നുകേട്ടത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ ബൗണ്ടറി പിന്നാലെ സച്ചിൻ ആരവം എന്നതിന് പിന്നാലെയാണ് ചിലർ. ചിലർ പറയുന്നു സച്ചിന്റെ മകളും ശുഭമാൻ ഗില്ലും പ്രണയത്തിലാണെന്ന്. മറ്റു ചിലർ പറയുന്നു ആ ഷോട്ടിന്റെ മനോഹാരിത കൊണ്ടാണെന്ന്. മികച്ച രീതിയിൽ ആണ് ഇന്ത്യ ഇപ്പോൾ കളി തുടരുന്നത്.
ഇന്ത്യക്ക് വേണ്ടി ശുഭമാൻ ഗിൽ ആദ്യ ഇന്നിംഗ്സിൽ 47 റൺസും രണ്ടാമിന്നിംഗ്സിൽ 44 റൺസ് നേടി മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ 140 റൺസിന് അഞ്ചു വിക്കറ്റ് എന്ന നിലയിലാണ് ന്യൂസിലാൻഡ്. വിജയിക്കണമെങ്കിൽ ഇനിയും 400 റൺസ് വേണം. ന്യൂസിലാൻഡിന് വിജയിക്കാനും സമനിലയിൽ എത്താനും ഒരുപാട് കഷ്ടപ്പെടേണ്ടി വരും.