January 29, 2023

സമയം പിഴച്ചു, ന്യൂസിലൻഡിന് വൻതിരിച്ചടി

ഇന്ത്യ- ന്യൂസിലാൻഡ് ഒന്നാം ടെസ്റ്റ് മാച്ച് വളരെ നിർണായകമായി കൊണ്ടിരിക്കുകയാണ്. സസ്പെൻസുകൾ നിറഞ്ഞ കളിയിൽ നാലാം ദിവസം ഇന്ത്യ 283 റൺസിന്റെ വമ്പൻ ലീഡ് നേടിയിരിക്കുകയാണ്. ന്യൂസിലാൻഡിന്റെ രണ്ടാമിന്നിംഗ്സിൽ ഓപ്പണർ വിൽ യങ്ങിന്റെ വിക്കറ്റ് വലിയ ചർച്ചകൾക്ക് കരണമായിരിക്കുകയാണ്. അവസാന ദിവസത്തിൽ ന്യൂസിലാൻഡിന്റെ ലക്ഷ്യം ഇന്ത്യയുടെ ലീഡ് ആയ 283 റൺസ് മറികടക്കുക എന്നതാണ്. നാലാം ദിവസം രണ്ടാമത്തെ ഇന്നിംഗ്സ് ആരംഭിച്ച ന്യൂസിലാൻഡിന് ഓപ്പണർ വിൽ യങ്ങിന്റെ വിക്കറ്റ് നഷ്ടമായിക്കഴിഞ്ഞു.

ഒരു വലിയ ചർച്ചയ്ക്ക് തന്നെ കാരണമായേക്കാവുന്ന വിധമാണ് വിക്കറ്റ് നഷ്ടപ്പെട്ടത്. രണ്ടു റൺസ് നേടിയിരിക്കെ മൂന്നാം ഓവറിൽ അശ്വിന്റെ ബോളിലാണ് വിൽ യങ് പുറത്തായത്. അശ്വിന്റെ ബോളിൽ എൽബിഡബ്ല്യു ആവുകയും ഇന്ത്യൻ താരങ്ങൾ അപ്പീൽ വിളിക്കുകയും ചെയ്തു. ഓൺ അമ്പയർ ഉടൻ ഔട്ട് വിധിച്ചു. ഔട്ട് അല്ല എന്ന് തോന്നിയ വിൽ യങ് ഡിആർഎസ് ന് ആവശ്യപ്പെടുകയും ചെയ്തു. അവിടെ വില്ലനായി വന്നത് ‘സമയം’ ആയിരുന്നു. നിശ്ചിതസമയത്തിനുള്ളിൽ തന്നെ ഡിആർഎസ്എസിന് വേണ്ടി അപ്പീൽ ചെയ്യണം എന്നായിരുന്നു മൂന്നാം അമ്പയർ പറഞ്ഞത്.

പിന്നീട് നടത്തിയ റിവ്യൂവിൽ താരം ഔട്ട് അല്ല എന്ന് തെളിഞ്ഞിട്ടുണ്ട്. ഈ വമ്പൻ പിഴവുമൂലം ന്യൂസിലാൻഡിന് നഷ്ടപ്പെട്ടത് ഒരു നിർണായക വിക്കറ്റാണ്. ഈ സംഭവത്തെ തുടർന്ന് താരത്തിന് അതി രൂക്ഷവിമർശനം കേൾക്കേണ്ടി വന്നു. സഹ ബാറ്റ്സ്മാൻ ആയിരുന്ന ടോം ലാദത്തിന് എതിരെയും ആരോപണങ്ങൾ ഉയരുന്നു. ബാറ്റ്സ്മാന്റെ അശ്രദ്ധ മൂലമാണ് ആ വിക്കറ്റ് നഷ്ടമായത് എന്നും മുൻ താരങ്ങൾ പറഞ്ഞുവെച്ചു. കളിയിൽ വിജയിക്കാൻ ന്യൂസീലൻഡിനു നന്നായി പൊരുതേണ്ടി വരും.

 

Leave a Reply

Your email address will not be published. Required fields are marked *