February 8, 2023

സിറാജ് തിളങ്ങി ഇന്ത്യക്ക് വൻ ലീഡ്

ഇന്ത്യ – ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യ 325 റൺസെടുത്തു. ഇന്ത്യയ്ക്കുവേണ്ടി മായങ്ക് അഗർവാൾ 150 റൺസെടുത്തു, 52 റൺസെടുത്ത അക്ഷർ പട്ടേലും ഇന്ത്യയ്ക്ക് നല്ലൊരു തുടക്കം നൽകി. ഇന്ത്യയുടെ 10 വിക്കറ്റും നേടിയത് ന്യൂസിലൻഡ് താരം അജാസ് പട്ടേലാണ് ഇതോടെ ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് അജാസ് പട്ടേൽ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 62 റൺസ് എടുക്കുന്നതിനിടയിൽ എല്ലാവരും പുറത്തായി. ഇന്ത്യയുടെ പ്രകടനത്തിൽ എടുത്തു പറയേണ്ടത് മുഹമ്മദ് സിറാജിന്റെ പ്രകടനമാണ്.

മത്സരത്തിലെ ആദ്യ ഇന്നിംഗ്സിലെ ആദ്യ മൂന്ന് ഓവറുകളിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ന്യൂസിലാൻഡിന്റെ അടിത്തറ ഇളക്കി. ഒന്നാം ടെസ്റ്റിൽ ന്യൂസിലാൻഡിനെ മികച്ച പ്രകടനം കാഴ്ചവച്ച ടോം ലാതം, വിൽ യങ്, സീനിയർ താരം റോസ് ടെയ്ലർ എന്നിവരുടെ വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. സിറാജിനെ കൂടാതെ എട്ടു ഓവറിൽ 8 റൺസ് മാത്രം വഴങ്ങി അശ്വിനും 14 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത്‌ അക്ഷർ പട്ടേലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ ഇന്നിങ്സിൽ തന്നെ 263 റൺസിന്റെ വമ്പൻ ലീടാണ് ഇന്ത്യക്ക് കിട്ടിയത്. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് ഒന്നും കളയാതെ 69 റൺസ് നേടിയിട്ടുണ്ട്.

38 റൺസ് എടുത്ത് മായങ്ക് അഗർവാളും 26 റൺസെടുത്ത്‌ ചേതേശ്വർ പൂജാരയും ആണ് ക്രീസിലുള്ളത്. ഇപ്പോഴിതാ സിറാജിനെ പ്രശംസിച്ചു മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്തുവന്നിരിക്കുകയാണ്. ” ആരെയും മിസ്സ് ചെയ്യാൻ അവൻ അനുവദിക്കുന്നില്ല. ഇഷാന്ത് ശർമയെയോ ബുംറയെയോ ഷമ്മിയെക്കുറിസിച്ചോ നമ്മൾ ആലോചിക്കുന്നില്ല. സിറാജ് ഉള്ളപ്പോൾ ഇവരുടെ അഭാവം നമ്മളെ ഒട്ടും അലട്ടുന്നില്ല. കഠിന പ്രയത്നമാണ് അവന്റെ ഏറ്റവും വലിയ ശക്തി. തന്നാൽ കഴിയുന്നതെല്ലാം ടീമിനുവേണ്ടി ചെയ്യുന്നു. റോസ് ടെയ്ലറെ അതിവിദഗ്ധമായാണ് അവൻ പുറത്താക്കിയത്.” ചോപ്ര ഇങ്ങനെ പറഞ്ഞു വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *