February 5, 2023

സീരീസിൽ പരാജയപ്പെട്ടെങ്കിലും സന്തോഷത്തോടെ മടങ്ങി അജാസ് പട്ടേൽ

ക്രിക്കറ്റിൽ കൂടുതൽ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ന്യൂസിലാൻഡ് സ്പിന്നർ അജാസ് പട്ടേൽ. ഇന്ത്യ-ന്യൂസിലാൻഡ് മത്സരത്തിൽ വലിയ റെക്കോർഡ് ആണ് അജാസ് പട്ടേൽ നേടിയത്. ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റ് സ്വന്തമാക്കി റെക്കോർഡ് ഇട്ടിരിക്കുകയാണ് താരം. ഒരു ഇന്നിംഗ്സിൽ തന്നെ 10 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ബൗളർ ആണ് അജാസ്. 1999ലാണ് ഇതിനുമുൻപ് ഇത്തരം റെക്കോർഡുകൾ നേടുന്നത്. ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ബോളർ അനിൽ കുംബ്ലെ ആണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അജാസിനെ അഭിനന്ദിച്ച് ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്.

മുംബൈ ടെസ്റ്റിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും ഈ അപൂർവ നേട്ടത്തിൽ വളരെ സന്തുഷ്ടനാണ് അജാസ്. അജാസ് ഒരു ഇന്ത്യൻ വംശജനാണ്. ഒന്നാം ഇന്നിങ്സിലെ റെക്കോർഡ് നേട്ടത്തിന് ശേഷം രണ്ടാം ഇന്നിംഗ്സിലും നാലു വിക്കറ്റുകൾ താരം വീഴ്ത്തി. മത്സരത്തിനുശേഷം ഇന്ത്യൻ ടീം ഈ അപൂർവ്വ നേട്ടത്തിൽ അജാസിനെ ആദരിച്ചു. അശ്വിനിൽ നിന്നും ഒരു സർപ്രൈസ് സമ്മാനവും ലഭിച്ചു. ഇന്ത്യൻ ടീം അംഗങ്ങൾ എല്ലാവരും ഒപ്പിട്ട ജേഴ്സിയാണ് അജാസിനു നൽകിയത്. കൂടാതെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ മത്സരത്തിലെ തന്നെ ഔദ്യോഗിക സ്കോർകാർഡ് നൽകി.

ഇതിനുപുറമേ മറ്റൊരു നേട്ടവും അദ്ദേഹത്തിനെ തേടിയെത്തി. ഇതിനു കാരണം അശ്വിൻ ആയിരുന്നു. അശ്വിന്റെ ഇടപെടൽ മൂലം അജാസ് പട്ടേലിന്റെ ട്വിറ്റെർ അക്കൗണ്ട് അതിവേഗത്തിൽ വെരിഫൈഡ് മാറുകയായിരുന്നു. മുംബൈ ടെസ്റ്റിലെ മികച്ച പ്രകടനത്തിന് ശേഷം അജാസ് പാട്ടേലിന്റെ ട്വിറ്റർ അക്കൗണ്ട് വെരിഫൈഡ് ആക്കണം എന്ന ആവശ്യം ശക്തമായിരുന്നു. ഇക്കാര്യം അശ്വിനും കൂടി ഉന്നയിച്ചുകൊണ്ടാണ് ഇത് സഫലമായത്. അജാസ് പട്ടേലിനെ അക്കൗണ്ട് വെരിഫൈഡ് ആകണം എന്നുള്ള അശ്വിന്റെ ട്വീറ്റ് ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *