January 28, 2023

സെഞ്ചുറിയുടെ മികവിൽ ബട്ലർ ഇംഗ്ലണ്ട് സെമിഫൈനലിനരികെ

ഐസിസി ടി20 ലോകകപ്പിൽ യുഎഇ യിൽ വെച്ച് ശ്രീലങ്കയും ഇംഗ്ലണ്ടും തമ്മിൽ നടന്ന കനത്ത പോരാട്ടത്തിൽ ശ്രീലങ്ക 26 റൺസുകൾ കീഴടക്കിക്കൊണ്ട് ഇംഗ്ലണ്ട് സെമിഫൈനലിനരികെ. തുടർച്ചയായ നാലാമത്തെ വിജയത്തോടെ ഗ്രൂപ്പ് ഒന്നിൽ എട്ടു പോയിന്റ് കൾ സ്വന്തമാക്കിക്കൊണ്ട് ഒന്നാം സ്ഥാനം തിരിക്കുകയാണ്. ഇംഗ്ലണ്ട് ഇനി സെമി ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. ഇംഗ്ലണ്ട് ഇനി സെമിയിൽ പ്രവേശിക്കാതിരിക്കണമെങ്കിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കേണ്ടതായി വരും.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടിയിരുന്നു. പിന്തുടരൽ ബാറ്റിംഗിൽ ശ്രീലങ്ക മുഴുവൻ വിക്കറ്റുകളും നഷ്ടപ്പെടുത്തിക്കൊണ്ട് 19 ഓവറിൽ 137 റൺസ് മാത്രം നേടി പുറത്തായി. 67 പന്തിൽ ആറ് സിക്സറുകളും ആറ് ഫോറും നേടിയ ബട്ലർ ലങ്കൻ പ്രതീക്ഷകൾ തകർത്തു. ഇന്നിംഗ്സിലെ അവസാന പന്തിൽ ദുശ്മന്ത ചമീരക്കെതിരെ സിക്സർ സിക്സർ നേടിയാണ് സെഞ്ച്വറിയിലെത്തിയത്.

101 റണ്ണുകൾ നേടി ഔട്ട് ആകാതെ നിന്ന് ബട്ടറും 36 പന്തിൽ മൂന്നു സിക്സറും ഒരു ഫോറുമടക്കം 40 റൺസ് നേടിയ ടീം ക്യാപ്റ്റൻ ഓയിൻ മോർഗനും ചേർന്നാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. മൽസരത്തിന് ഒരു ഘട്ടത്തിൽ 5.2 ഓവറിൽ 35-3 എന്ന നിലയിൽ ശ്രീലങ്ക ഇംഗ്ലണ്ടിനെ വിറപ്പിച്ചിരുന്നു. ഈ ഭയത്തെ ആണ് മോർഗനും ബട്ലറം ചേർന്ന് മറികടന്നത്. ശ്രീലങ്കയ്ക്ക് വേണ്ടി വാനിന്ദു ഹാസരങ്ക നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും ദുശ്മൻ തച് മീരാ നാല് ഓവറിൽ 43 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയിരുന്നു.

അവസാന 10 ഓവറിൽ 116 റൺസ് ആണ് ഇംഗ്ലണ്ട് ബാറ്റർമാർ നേടിയത്. മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ ഓപ്പണർ പതും നിസ്സംഗ റണ്ണൗട്ട് ആയതോടെ ശ്രീലങ്കക്ക് വളരെ കനത്ത അടിയായിമാറി. അവസാന 3 ഓവറിൽ 34 റൺസാണു ലങ്കയ്ക്കു വേണ്ടിയിരുന്നത്. എന്നാൽ ക്രിസ് ജോർദാന്റെ 18–ാം ഓവറിൽ ശാനക റണ്ണൗട്ടായതോടെ ലങ്കൻ പോരാട്ടവും അവസാനിച്ചു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ, ആദിൽ റാഷിദ്, മോയിൻ അലി എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ക്രിസ് വോക്സ്, ലിവിങ്സ്റ്റൻ എന്നിവർക്കും ഓരോ വിക്കറ്റ് കിട്ടി.

Leave a Reply

Your email address will not be published. Required fields are marked *