February 5, 2023

സ്മിത്തിനെ ടി20 ടീമിൽ വേണ്ട എന്ന് തുറന്നടിച്ച് ഷെയിൻ വോൺ

ടി ട്വന്റി ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയ 8 വിക്കറ്റ് കനത്ത തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് മുൻ ക്രിക്കറ്റ് താരം ഷെയിൻ വോൺ രൂക്ഷവിമർശനവുമായി എത്തിയത്. മത്സരത്തിൽ ഓസ്ട്രേലിയയെ വെറും 125 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് ടീം ജോസ് ബട്‌ലറിന്റെ അർധ സെഞ്ച്വറിയുടെ ബലത്തിലാണ് എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കിയത്. 32 പന്തിൽ 71 റൺസ് നേടിക്കൊണ്ട് ബട്ലർ പുറത്താകാതെനിന്നു.

ഇത്തവണത്തെ മത്സരത്തിൽ മിച്ചൽ മാർച്ചിനെ പുറത്തിരുത്തി കൊണ്ട് സ്മിത്തിന് ഓസ്ട്രേലിയ അവസരം നൽകിയിരുന്നു. ആ കളിയിൽ ഉണ്ടായ പരാജയത്തിനെ തുടർന്നാണ് വോൺ രൂക്ഷ വിമർശനം നടത്തിയത്. താരം ഗ്ലെൻ മാക്സ് വെലിനെ പവർപ്ലേ ഓവറുകളിൽ കളിക്കാനിറക്കിയതിനയും വോൺ വിമർശിക്കുകയുണ്ടായി. ഓസ്ട്രേലിയയുടെ ടീം സെലക്ഷൻ തീർത്തും നിരാശപ്പെടുത്തി.

മിച്ചൽ മാർച്ചിനെ പുറത്തിരുത്തിയതും ഗ്ലെൻ മാക്സ്വെലിനെ പവർപ്ലേ ഓവറുകളിൽ കളത്തിലിറക്കിയതും തെറ്റായിപ്പോയി.മാക്സ്‌വെൽ എല്ലായിപ്പോഴും പവർപ്ലേ ഓവർകൾക്കു ശേഷമാണ് വരേണ്ടത്. മാക്സ്വെലിന്റെ സ്ഥാനത്ത് മാർക്കസ് സ്റ്റോയ്നിസാണ് ഇറങ്ങേണ്ടിയിരുന്നത്. ഓസ്ട്രേലിയക്കാരുടെ തന്ത്രങ്ങളും മന്ത്രങ്ങളും എല്ലാം പാളിപ്പോയി. സ്റ്റീവ് സ്മിത്ത് എന്ന എനിക്കിഷ്ടമാണ് പക്ഷേ അദ്ദേഹത്തെ ടി 20 ടീമിൽ ആവശ്യമില്ല. പകരം മാർച്ച് ആയിരുന്നു കളിക്കേണ്ടിയിരുന്നത് – വോൺ ട്വിറ്ററിൽ കുറിച്ചു.

ടി20 ക്രിക്കറ്റ് കളിക്കേണ്ടത് എങ്ങനെ എന്നതിന് ഉദാഹരണമാണ് ഈ ലോകകപ്പിൽ പാകിസ്ഥാന്റെയും ഇംഗ്ലണ്ടിന്റെയും പ്രകടനങ്ങളെന്ന് വോൺ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയ സമാനമായ ചില മാറ്റങ്ങൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇംഗ്ലണ്ടിന്റെതാണ് യഥാർത്ഥ ടി20 പ്രകടനം. ഓസ്ട്രേലിയക്കാർ അതു കണ്ട് പഠിക്കും എന്നാണ് എന്റെ പ്രതീക്ഷ എങ്ങനെയാണ് ടി20 കളിക്കേണ്ടത് എന്ന് ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും കണ്ടുപഠിക്കണം ടീമിലും ചിന്താരീതിയും ഓസ്ട്രേലിയ മാറ്റം വരുത്തണം എന്നും വോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *