യുഎഇയിൽ വച്ച് നടന്നുകൊണ്ടിരിക്കുന്ന ഐസിസി ടി20 വേൾഡ് കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാമത്തെ പരാജയം നേടിയ നേരിടേണ്ടി വന്നിരിക്കുകയാണ്. പാകിസ്ഥാനുമായി നടന്ന ആദ്യ മത്സരത്തിൽ 10 വിക്കറ്റ് പരാജയപ്പെട്ട ഇന്ത്യ കിവീസിനെതിരെ നടന്ന രണ്ടാമത്തെ മത്സരത്തിൽ എട്ട് വിക്കറ്റുകൾക്കും പരാജയം ഏറ്റുവാങ്ങി. കുറേ കാലമായി ബയോ ബബ്ലിനുള്ളിൽ കഴിയുന്നതിനു ക്ഷീണം താരങ്ങൾക്കെല്ലാം ഉണ്ടെന്നും തിരിച്ചടികൾ ക്ക് അത് കാരണമാകുന്നു എന്നും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ അഭിപ്രായപ്പെട്ടു.
ആരാണ് വിശ്രമം ആഗ്രഹിക്കാത്തത്. കുറേക്കാലമായി വീടുകളിൽ നിന്ന് അകന്ന് ബബ്ളിലാണ് എല്ലാവരുടെയും ജീവിതം. കളിക്കാനിറങ്ങുമ്പോൾ മറ്റു കാര്യങ്ങളൊന്നും ശ്രദ്ധിച്ച് എന്നുവരില്ല പക്ഷേ അല്ലാത്ത സമയം വീടും നാടും ഒക്കെയാണ് മനസ്സിലേക്ക് വരുന്നത്. എങ്കിലും കോവിഡ് സാഹചര്യത്തിൽ ബൈബിൾ ജീവിതം അല്ലാതെ മറ്റു വഴികളിൽ നിന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട് ഉണ്ടാകുന്ന ക്ഷീണം ചെറുതല്ല മാനസികമായും ഈ സാഹചര്യം ഞങ്ങളെ വിളിക്കാറുണ്ട് എന്നും ബുംറ പറഞ്ഞു.
ന്യൂസിലാൻഡിനെതിരെ നടന്ന നിർണായക മത്സരത്തിൽ രണ്ടാമതുള്ള ബോളിങ് വളരെ ബുദ്ധിമുട്ടാകും എന്ന ധാരണയിൽ കൂടുതൽ റൺസ് നേടി സുരക്ഷിതമാക്കാനുള്ള ശ്രമം ഇന്ത്യൻ ടീമിന്റെ ശ്രമമാണ് തകർച്ചയ്ക്ക് കാരണമായതെന്ന് ബുംറ അഭിപ്രായപ്പെട്ടു. രണ്ടാമിന്നിംഗ്സിൽ മഞ്ഞുവീഴ്ച ഉള്ളതിനാൽ ബോളിംഗ് ബുദ്ധിമുട്ടാകും എന്ന് തീർച്ചയായിരുന്നു. രണ്ടാമിന്നിംഗ്സിൽ മുൻതൂക്കം ലഭിക്കുന്നതിനായി കൂടുതൽ റൺസ് നേടിയിരുന്നു എന്ന ചിന്ത ടീമിനെ വലിയ പരാജയത്തിൽ എത്തിക്കുകയായിരുന്നു.
ടീമിന്റ തുടർച്ചയായ രണ്ട് പരാജയങ്ങൾ ഇന്ത്യക്ക് സമ്മാനിച്ചിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. ഇത് ടീമിന്റെ സെമിഫൈനൽ സാധ്യതകളെ വളരെ വിരളമാക്കിയിരിക്കുകയാണ്. ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പ് മത്സരങ്ങളിൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് വിജയമെന്ന് ഇതിനിടെ നിരവധി ആളുകളാണ് അപിപ്രായപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ ഇന്നിങ്സിൽ സംഭവിക്കുന്ന മഞ്ഞുവീഴ്ച ബൗളേഴ്സിനെ മാനസികമായി തളർത്തുവാൻ കാരണമാകുന്നുണ്ട്.