സൗത്ത് ആഫ്രിക്കക്കെതിരെയുള്ള പരിശീലനം ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. മികച്ച പ്ലെയിങ്ങ് ഇലവനെ ആണ് ഇന്ത്യ തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ 16ന് ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കയിലേക്ക് പോയിരുന്നു. രണ്ടുദിവസത്തെ ക്വാറന്റൈൻ ചെയ്തിരുന്നു. ഡിസംബർ 26ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലന സെഷൻ ഇന്ത്യ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ സെഞ്ചുറിയനിലാണ് ആദ്യ മത്സരം നടക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് ശക്തമായ പോരാട്ടം ആകും നടത്തേണ്ടി വരിക. ഇന്ത്യയുടെ തയ്യാറെടുപ്പുകളെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് ഇന്ത്യയുടെ സീനിയർ താരം ചേതേശ്വർ പുജാര.
പേസ് ബോളർമാർക്ക് അനുയോജ്യമായ പിച്ചാണ് സൗത്ത് ആഫ്രിക്കയിൽ ഉള്ളത്. ഇന്ത്യയുടെ ശക്തരായ ബൗളിംഗ് പോരാളികൾ ഉജ്ജ്വല പ്രകടനം നടത്തും. 20 വിക്കറ്റുകളും വീഴ്ത്തും എന്നാണ് പൂജാര പറഞ്ഞത്. ” ഞങ്ങളുടെ ഫാസ്റ്റ് ബോളർമാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി. അവർക്ക് ഈ പിച്ച് തീർച്ചയായും ഉപകാരപ്പെടും. ഉറപ്പായും ഞങ്ങൾക്ക് സൗത്ത് ആഫ്രിക്കയുടെ 20 വിക്കറ്റും നേടാൻ സാധിക്കും. സൗത്ത് ആഫ്രിക്ക ഒരു മികച്ച ടീമാണ് നിങ്ങൾ ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പരമ്പര നൽകിയാൽ മനസ്സിലാകും ബൗളർമാരുടെ പ്രകടനം.
ഇവരുടെ മികച്ച പ്രകടനം കൊണ്ടാണ് ഞങ്ങൾക്ക് മികച്ച വിജയങ്ങൾ നേടാൻ സാധിച്ചത്. ദക്ഷിണാഫ്രിക്കയിലും ഈ പാരമ്പര്യം നിലനിർത്താൻ നിങ്ങൾക്ക് സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ദക്ഷിണാഫ്രിക്കയിലെ ആദ്യ പരമ്പര നേടാനുള്ള ഞങ്ങളുടെ വലിയ അവസരമാണിത് ഞങ്ങൾ വിജയം നേടാൻ പരമാവധി ശ്രമിക്കും. ഇന്ത്യൻ ടീമിൽ എനിക്ക് പരിപൂർണ്ണ വിശ്വാസം ഉണ്ട്. “പുജാര ഇങ്ങനെ പറഞ്ഞു. ഇടുങ്ങിയ പരിശീലന സമയം കാരണം ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പരിശീലന മത്സരങ്ങളൊന്നും കളിക്കുന്നില്ല.