January 29, 2023

സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ നിന്ന് കോഹ്‌ലിയും പിന്മാറി

സൗത്ത് ആഫ്രിക്കൻ പര്യടനത്തിൽ വിരാട് കോഹ്ലിയും രോഹിത് ശർമയും ഒരുമിച്ചു കളിക്കില്ല. മുംബൈയിൽ നടന്ന പരിശീലനത്തിനിടെ രോഹിത് ശർമ്മയ്ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഗുരുതരമായതിനാൽ സൗത്ത് ആഫ്രിക്ക എതിരെ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ കളിക്കില്ല എന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ സൗത്ത് ആഫ്രിക്കയുമായുള്ള ഏകദിന മത്സരത്തിൽ കോഹ്‌ലിയും കളിക്കില്ല എന്ന വാർത്ത വന്നിരിക്കുന്നു. എന്നാൽ കോഹ്ലിയുടെ പിന്മാറ്റം ഇപ്പോൾ നടക്കുന്ന വിവാദവുമായി ബന്ധപ്പെട്ടല്ല എന്ന ബിസിസിഐ വൃത്തങ്ങൾ ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ഡിസംബർ 26നാണ് ടെസ്റ്റ് മത്സരങ്ങൾ ആരംഭിക്കുന്നത്. രോഹിത് ശർമ്മയ്ക്ക് പകരം ഇന്ത്യയുടെ എ ടീം ക്യാപ്റ്റൻ പ്രിയങ്ക് പഞ്ചൽ ആണ് കളിക്കാനിറങ്ങുന്നത്. ഡിസംബർ 16ന് ഇന്ത്യൻ ടീം സൗത്ത് ആഫ്രിക്കയിലേക്ക് യാത്ര തിരിക്കും. ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ജനുവരിയിൽ ആണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ജനുവരിയിൽ തന്റെ മകളുടെ ജന്മദിനം ആയതിനാൽ ജനുവരിയിൽ ഇടവേള എടുക്കുമെന്ന് വിരാട് കോലി മുൻകൂട്ടി തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. പരിക്കു മാറിയാൽ ഉടൻ ഏകദിന മത്സരങ്ങളിൽ രോഹിത് ശർമ തിരിച്ചെത്തും.

രോഹിത് ശർമയെ ഏകദിന ക്യാപ്റ്റൻ ആയി നിയമിച്ചെങ്കിലും ഈ വരുന്ന ഏകദിന മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ടീമിനെ ഇതുവരെയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. വിജയ് ഹസാരെ ട്രോഫിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുന്ന ഋതുരാജ് ഗെയ് ഗ്വത്, വെങ്കടേഷ് അയ്യർ എന്നിവരെ ഉൾപ്പെടുത്തുമെന്ന് സൂചനയുണ്ട്. ഐസിസി ടി20 ലോകകപ്പിനു ശേഷം ടി20 നായകസ്ഥാനം ഒഴിഞെങ്കിലും ഏകദിന ക്യാപ്റ്റനായി തുടരുമെന്ന് കോലി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഡിസംബർ എട്ടിന് എല്ലാ ലിമിറ്റഡ് ഓവർ നായകനായി രോഹിത് ശർമ നിയമിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *