ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് വലിയ നിരാശയായിരുന്നു ഹാർദിക് പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ നിന്നും പുറത്താക്കിയത്. പരിക്കുമൂലം ഹാർദിക് വിശ്രമത്തിലായിരുന്നു. ഐപിഎല്ലിന് മുന്നോടിയായി ഓരോ ടീമും നാലു താരങ്ങളെ നിലനിർത്തിയിരുന്നു. ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിന് വേണ്ടി കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ടായിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് ഹാർദിക്കിനെ ടീമിൽ നിലനിർത്തിയില്ല. അതിനുശേഷം വന്ന t20 ലോകകപ്പ് മത്സരത്തിൽ ബോൾ ചെയ്യാൻ പരിക്കുമൂലം സാധിച്ചില്ല. ബാറ്റിംഗിലും തിളങ്ങാനായില്ല. ഇതോടെ ഒരുകൂട്ടം ആരാധകർ താരത്തെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കണം എന്ന മുറവിളി കൂട്ടിയിരുന്നു.
ഇതിനെ തുടർന്ന് താൻ ഇനി പൂർണ്ണ ഫിറ്റ്നസ് നേടിയതിനുശേഷം ഇന്ത്യൻ ടീമിൽ കളിക്കൂ എന്നും അതുവരെ തന്നെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കരുത് എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ സന്ദേശം പങ്കുവച്ചിരുന്നു. കൂടാതെ മുംബൈ ഇന്ത്യൻസ് ടീം ഹാർദിക്കിനെ നില നിർത്താത്തതിനെ തുടർന്ന് മുംബൈ ഇന്ത്യൻസ് ടീമിനോട് വിടപറഞ്ഞത് ഒരു വൈകാരിക കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഫിറ്റ്നസ് മായി ബന്ധപ്പെട്ട കുറച്ച് ഫോട്ടോകൾ ഇട്ടിരുന്നു. ആരാധകർ ഹാർദിക്കിന്റെ വലിയ തിരിച്ചുവരവ് പ്രതീക്ഷിച്ചാണ് ഇരിക്കുന്നത്. 2019 പകുതിമുതൽ താരത്തിന് പുറം വേദന അലട്ടിയിരുന്നു.
ആ വർഷം തന്നെ സർജറിക്ക് വിധേയമാവുകയും ഇപ്പോൾ മുംബൈയിൽ വിപുലമായ പരിശീലന പരിപാടിയിൽ ഏർപ്പെടുകയുമാണ് താരം. തന്റെ ഫിറ്റ്നസ് കൂടുതൽ ശ്രദ്ധിക്കുവാൻ വിജയ് ഹസാരെ ട്രോഫി ടൂർണമെന്റ് പോലും താരം ഒഴിവാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി താരം പങ്കുവെച്ച് ഇത്തരം സ്റ്റോറിയിൽ ജോഗിംഗ് ചെയ്യുന്നതും പലതരത്തിലുള്ള മറ്റു വ്യായാമങ്ങൾ ചെയ്യുന്നതും കാണാൻ സാധിച്ചു. ഇതിലൂടെ ഫിറ്റ്നസ് നിലനിർത്താനുള്ള ശരിയായ പ്രയത്നത്തിലാണ് അദ്ദേഹമെന്ന് വ്യക്തമാക്കുന്നു.