ഓസ്ട്രേലിയൻ സ്പിന്നർ നാഥൻ ലയണിന് 11 മാസം എടുക്കേണ്ടി വന്നു 400 വിക്കറ്റുകൾ ലഭിക്കാൻ. കഴിഞ്ഞ പതിനൊന്ന് മാസമായി 320 വിക്കറ്റുകളിൽ തങ്ങി നിൽക്കുകയായിരുന്നു ഈ താരം. ഓസ്ട്രേലിയയിൽ ഇംഗ്ലണ്ട് – ഓസ്ട്രേലിയ ആഷസ് ടെസ്റ്റ് നടക്കുകയാണ്. 399 ടെസ്റ്റ് വിക്കറ്റുകളിൽ കുടുങ്ങിക്കിടന്ന് 11 മാസത്തെ കാത്തിരിപ്പിനൊടുവിൽ എല്ലാത്തിനും വിരാമമായി. 2011 ൽ അഡിലൈടെ ഓവൽ ഗ്രൗണ്ട്സ്മാൻ എന്നിടത്തുനിന്ന് ലോങ്ങ് ഫോർമാറ്റ് കണ്ട മികച്ച സ്പിന്നർ മാരിൽ ഒരാൾ എന്ന പേര് എടുക്കുമ്പോഴും ഓസ്ട്രേലിയയിലെ കളികളിൽ നിന്ന് മാത്രം ഇരുന്നൂറിലധികം വിക്കറ്റുകൾ സ്വന്തമാക്കുന്ന സ്പിന്നർ എന്ന നേട്ടം അതീവ പ്രശംസനീയമാണ്. എക്കാലത്തും നാഥൻ ലയണിന് ഇതൊരു വലിയ ഓർമ്മയാകും.
ജീവിതത്തിലെ തന്നെ വലിയ മൈൽസ്റ്റോൺ ആയി ഇത് നിലനിൽക്കും. അത്യന്തം ആവേശം നിറഞ്ഞ ഓസ്ട്രേലിയ ഒന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ പാറ്റ് കമ്മിൻസിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീം ഒൻപത് വിക്കറ്റിന്റെ ഉജ്ജ്വല ചെയ്യുന്ന നേടി. നായകൻ പാറ്റ് കമ്മിൻസിന്റെ പ്രകടനം എടുത്തുപറയാവുന്ന ഒന്നാണ്. ഒന്നാം ഇന്നിംഗ്സിൽ വെറും 38 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റുകൾ നേടി. ബാറ്റിംഗിലും ഓസ്ട്രേലിയ മികച്ച പ്രകടനം തന്നെയാണു കാഴ്ച വെച്ചത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി 148 പന്തിൽ 152 റൺസ് ട്രാവിസ് ഹെഡ് നേടി.
ഡേവിഡ് വാർണർ 176 ബോളിൽ 94 റൺസ് നേടിയിരുന്നു. ആദ്യ ഇന്നിംഗ്സിൽ തന്നെ 425 റൺസ് ഓസ്ട്രേലിയ നേടിയിരുന്നു. രണ്ടാമിന്നിംഗ്സിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ 297 റൺസ് മാത്രമേ എടുക്കാൻ ആയുള്ളൂ. രണ്ടാമിന്നിംഗ്സിൽ ഓസ്ട്രേലിയയുടെ വിജയലക്ഷ്യം വെറും ഇരുപത് റൺസായിരുന്നു. ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ മത്സരത്തിൽ വിജയിച്ചു. രണ്ടാം ടെസ്റ്റ് ഡിസംബർ 16ന് ആരംഭിക്കും.